Quantcast

സുഹൃത്തുക്കളുമായി വീഡിയോകോൾ പതിവ്; ഭാര്യയുടെ കൈവെട്ടി ഭർത്താവ്

ഭാര്യയുടെ വലതുകൈയ്ക്കാണ് ഇയാൾ വെട്ടിയത്. നിലവിളി കേട്ടെത്തിയ അയൽവാസികൾ ഇവരെ ആശുപത്രിയിലെത്തിച്ചു.

MediaOne Logo

Web Desk

  • Published:

    28 April 2024 3:37 AM

husband chops wifes hand in tamilnadu
X

ചെന്നൈ: ഫോണിൽ സുഹൃത്തുക്കളുമായി വീഡിയോകോൾ പതിവാക്കിയതിന്റെ പേരിൽ ഭാര്യയുടെ കൈവെട്ടി ഭർത്താവ്. തമിഴ്നാട് വെല്ലൂർ ജില്ലയിലെ ഗുഡിയാത്തം പട്ടണത്തിനടുത്തുള്ള പിച്ചനൂർ ഗ്രാമത്തിൽ കഴിഞ്ഞദിവസമാണ് സംഭവം. നെയ്ത്തു തൊഴിലാളി ശേഖറാണ് (41) ഭാര്യ രേവതിയുടെ കൈ അരിവാൾ ഉപയോഗിച്ച് വെട്ടിയത്.

ഒരു സുഹൃത്തുമായി വീഡിയോകോളിൽ സംസാരിച്ചുകൊണ്ടിരിക്കെയായിരുന്നു ആക്രമണം. ഭാര്യയുടെ വലതുകൈയ്ക്കാണ് ഇയാൾ വെട്ടിയത്. നിലവിളി കേട്ടെത്തിയ അയൽവാസികൾ രേവതിയെ ആശുപത്രിയിലെത്തിച്ചു. ആദ്യം ഗുഡിയാത്തം ആശുപത്രിയിൽ പ്രവേശിപ്പിച്ച രേവതിയെ പിന്നീട് വെല്ലൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

സംഭവത്തിനുശേഷം ഗുഡിയാത്തം പൊലീസ് സ്റ്റേഷനിലെത്തി പ്രതി കീഴടങ്ങി. ഭാര്യക്കും മൂന്നും പെൺമക്കൾക്കുമൊപ്പമായിരുന്നു ശേഖറിന്റെ താമസം. ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നും ഇയാളുമായാണ് സ്ഥിരമായി വീഡിയോകോളിൽ സംസാരിച്ചിരുന്നതെന്നും ശേഖർ സംശയിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

സോഷ്യൽമീഡിയ ഉപയോ​ഗത്തെയും പതിവായി വീഡിയോകോൾ ചെയ്യുന്നതിനെയും ചൊല്ലി ശേഖറും രേവതിയും തമ്മിൽ പലപ്പോഴും വഴക്കുണ്ടായിട്ടുണ്ട്. സംഭവദിവസവും ഇരുവരും തമ്മിൽ തർക്കമുണ്ടായെന്നും പൊലീസ് പറഞ്ഞു. ഇതിനു പിന്നാലെയായിരുന്നു ആക്രമണം.

TAGS :

Next Story