'ഞാനും മനുഷ്യനാണ്, സങ്കടവും വേദനയും തോന്നി'; ഗെഹ്‍ലോട്ടിന്‍റെ 'രാജ്യദ്രോഹി' പരാമർശത്തിൽ സച്ചിൻ പൈലറ്റ്
രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര രാജസ്ഥാനിൽ പ്രവേശിപ്പിച്ചപ്പോൾ ഗെലോട്ടും സച്ചിനും ഒന്നിച്ച് പ്രത്യക്ഷപ്പെട്ടിരുന്നു
ജയ്പൂർ: രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് തന്നെ 'ഗദ്ദർ (രാജ്യദ്രോഹി)' എന്നും വഞ്ചകനെന്നും പരസ്യമായി വിളിച്ചതിൽ സങ്കടവും വേദനയും തോന്നിയെന്ന് കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ്. ' ഞാനൊരു രാഷ്ട്രീയക്കാരനാണ്. പക്ഷെ ഞാനും ഒരു മനുഷ്യനാണ്. എനിക്ക് സങ്കടവും വേദനയും തോന്നി. ഭൂതകാലത്തിലേക്ക് പോകാൻ ഞാൻ ആഗ്രഹിക്കുന്നില്ല,' എൻഡിടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ സച്ചിൻ പൈലറ്റ് പറഞ്ഞു.
'പൊതുജീവിതത്തിൽ ഞാൻ മാന്യത കാത്തുസൂക്ഷിക്കുന്നു. എന്നാൽ മുന്നോട്ട് പോകണം. ഒപ്പം എനിക്ക് ഒരു ജോലിയും കൈയ്യിൽ ഒരു ദൗത്യവുമുണ്ട്. ഞങ്ങൾക്ക് മുന്നോട്ട് പോകേണ്ടതുണ്ട്'.. 2018 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് പാർട്ടിയുടെ വിജയത്തിൽ പ്രധാന പങ്കുവഹിച്ചയാളാണ് അദ്ദേഹം...' സച്ചിൻ കൂട്ടിച്ചേർത്തു.
കഴിഞ്ഞ മാസം, എൻഡിടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു ഗെഹ്ലോട്ട് സച്ചിൻ പൈലറ്റിനെ രാജ്യദ്രോഹി എന്ന് വിശേഷിപ്പിച്ചത്.'രാജ്യദ്രോഹിക്ക് മുഖ്യമന്ത്രിയാകാൻ കഴിയില്ല. ഹൈക്കമാൻഡിന് സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കാൻ കഴിയില്ല. അവൻ പാർട്ടിയെ ഒറ്റിക്കൊടുത്തു. വഞ്ചകനാണ്. 2020ൽ കോൺഗ്രസിനെതിരെ കലാപം നടത്തി സ്വന്തം സർക്കാരിനെ താഴെയിറക്കാൻ സച്ചിൻ പൈലറ്റ് ശ്രമിച്ചുവെന്നടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് ഗെഹ്ലോട്ട് ഉന്നയിച്ചത്.
ഗെഹ്ലോട്ടിന്റെ പരാമർശങ്ങൾ കോൺഗ്രസിനെ പോലും അമ്പരപ്പിച്ചിരുന്നു. പൈലറ്റും ഗെഹ്ലോട്ടും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ രാജസ്ഥാനിൽ കോൺഗ്രസിനെ വലിയ പ്രതിസന്ധിയിലാക്കിയിരുന്നു. എന്നാൽ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര രാജസ്ഥാനിൽ പ്രവേശിപ്പിച്ചപ്പോൾ ഗെഹ്ലോട്ടും പൈലറ്റും ഒന്നിച്ച് പ്രത്യക്ഷപ്പെട്ടിരുന്നു. പാർട്ടിയാണ് വലുതെന്ന് ഇരുവരും പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാനിൽ ഭാരത് ജോഡോ യാത്ര വലിയ സ്വാധീനം ചെലുത്തുമെന്ന് പാർട്ടി പ്രതീക്ഷിക്കുന്നത്. നേതൃമാറ്റത്തിന് കോൺഗ്രസിന്റെ തിരിച്ചുവരവിന് വഴിയൊരുക്കാമോ എന്ന ചോദ്യത്തിന്, പൈലറ്റ് പറഞ്ഞു, 'നേതൃത്വ പ്രശ്‌നം പാർട്ടിയാണ്, എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണം... ഇപ്പോൾ പ്രവർത്തിച്ചാൽ നമുക്ക് സർക്കാർ രൂപീകരിക്കാമെന്നായിരുന്നു പൈലറ്റിന്റെ മറുപടി.
Adjust Story Font
16