Quantcast

'മാധ്യമങ്ങളിലൂടെയല്ല എന്നെ കാര്യങ്ങള്‍ അറിയിക്കേണ്ടത്': ജി 23 നേതാക്കൾക്കെതിരെ തുറന്നടിച്ച് സോണിയ

താല്‍ക്കാലിക അദ്ധ്യക്ഷയാണെങ്കിലും പാർട്ടിയിൽ മുഴുവൻ സമയ പ്രവർത്തനമാണ് താന്‍ നടത്തുന്നതെന്നും സോണിയ പറഞ്ഞു.

MediaOne Logo

Web Desk

  • Updated:

    2021-10-16 06:27:37.0

Published:

16 Oct 2021 6:22 AM GMT

മാധ്യമങ്ങളിലൂടെയല്ല എന്നെ കാര്യങ്ങള്‍ അറിയിക്കേണ്ടത്: ജി 23 നേതാക്കൾക്കെതിരെ തുറന്നടിച്ച് സോണിയ
X

കോൺഗ്രസിലെ ജി 23 നേതാക്കൾക്ക് പരോക്ഷ വിമര്‍ശനവുമായി പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധി. തന്നോട് പറയാനുള്ള കാര്യങ്ങൾ നേരിട്ട് പറയണമെന്നും പാർട്ടിയിൽ സത്യസന്ധതയാണ് ആഗ്രഹിക്കുന്നതെന്നും പ്രവർത്തക സമിതിയില്‍ സോണിയ ഗാന്ധി പറഞ്ഞു.

പാർട്ടിയിൽ അച്ചടക്കവും ആത്മനിയന്ത്രണവും ആവശ്യമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. നേതാക്കൾ ഒന്നടങ്കം പുനരുദ്ധാരണം ആവശ്യപ്പെടുന്നുണ്ടെന്നും ഐക്യമില്ലാതെ ഒന്നും സാധ്യമാവില്ലെന്നും സോണിയ ഗാന്ധി പറഞ്ഞു. സംഘടനാ തെരഞ്ഞെടുപ്പടക്കം ചര്‍ച്ച ചെയ്യാനുള്ള നിര്‍ണായക കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിനിടെയാണ് സോണിയയുടെ പ്രസ്താവന.

താല്‍ക്കാലിക അദ്ധ്യക്ഷയാണെങ്കിലും പാർട്ടിയിൽ മുഴുവൻ സമയ പ്രവർത്തനമാണ് താന്‍ നടത്തുന്നതെന്നും സോണിയ പറഞ്ഞു. സത്യവും സ്വതന്ത്രവുമായ ചർച്ചകൾ പാർട്ടിക്കുള്ളില്‍ തന്നെ നടക്കണം. സത്യസന്ധതയും മുഖത്തു നോക്ക് കാര്യങ്ങള്‍ പറയുന്നവരേയുമാണ് ഞാൻ ആഗ്രഹിക്കുന്നത്. എന്നോട് പറയാനുള്ള കാര്യങ്ങൾ നേരിട്ട് പറയണം, മാധ്യമങ്ങളിലൂടെയല്ല അറിയിക്കേണ്ടത്. പാർട്ടിയുടെ നാല് ചുവരുകൾക്ക് അപ്പുറം പറയേണ്ടത് പ്രവർത്തക സമിതിയുടെ കൂട്ടായ തീരുമാനം മാത്രമായിരിക്കണമെന്നും സോണിയ പറഞ്ഞു. ജി 23 നേതാക്കൾക്കുള്ള പരോക്ഷമായ തുറന്നടിക്കല്‍ കൂടിയാണ് സോണിയയുടെ മറുപടി.

പാർട്ടിയിൽ വിമത സ്വരം ഉയർന്നുന്ന ജി23 നേതാക്കൾക്ക് ഉടൻ സ്ഥിരം അധ്യക്ഷ വേണമെന്ന നിലപാടുള്ളത്. ഈ പശ്ചാത്തലത്തിലാണ് സോണിയ ഗാന്ധിയുടെ മറുപടി. ജി 23 നേതാക്കളുടെ ആവശ്യത്തിന് വഴങ്ങേണ്ട എന്ന് തന്നെയായിരുന്നു നേരത്തെയും ഔദ്യോഗിക പക്ഷത്തിന്‍റെ തീരുമാനം. കോണ്‍ഗ്രസ് അധ്യക്ഷയായി സോണിയാ ഗാന്ധി അടുത്ത വര്‍ഷം നവംബര്‍ വരെ തുടരട്ടെയെന്നാണ് ഭൂരിപക്ഷം നേതാക്കളുടെയും അഭിപ്രായം. പുതിയ അധ്യക്ഷനെ തിരഞ്ഞെടുത്താലും കാലാവധി ഉടന്‍ അവസാനിക്കും. അതുകൊണ്ട് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തക സമിതി കൈക്കൊള്ളുന്ന തീരുമാനം നിര്‍ണായകമാകും

TAGS :

Next Story