ഞങ്ങളെ സന്തോഷിപ്പിച്ചാല്‍ നിങ്ങള്‍ക്കും സന്തോഷിക്കാം, അല്ലെങ്കില്‍ ദുഃഖിക്കേണ്ടിവരും; ബി.ജെ.പിക്ക് സഖ്യകക്ഷിയുടെ മുന്നറിയിപ്പ്
നിഷാദ് പാര്‍ട്ടിയെ എത്ര സന്തോഷിപ്പിക്കുന്നോ അത്രത്തോളം സീറ്റുകള്‍ ബി.ജെ.പിക്ക് അധികം നേടാനാവും. 2022ല്‍ തന്നെ ഉപമുഖ്യമന്ത്രിയായി പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഉത്തര്‍പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ എട്ട് മാസങ്ങള്‍ മാത്രം ശേഷിക്കുമ്പോള്‍ ബി.ജെ.പി നേതൃത്വത്തിന് മുന്നറിയിപ്പുമായി സഖ്യകക്ഷിയായ നിഷാദ് പാര്‍ട്ടി. ക്യാബിനറ്റ് പദവിയും രാജ്യസഭാ സീറ്റും ബി.ജെ.പി വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ അത് പാലിച്ചില്ല. ഞങ്ങളെ വിഷമിപ്പിച്ചാല്‍ നിങ്ങള്‍ക്കും സന്തോഷത്തോടെ ഇരിക്കാനാവില്ലെന്ന് ഓര്‍ക്കണം. നിഷാദ് പാര്‍ട്ടി നേതാവ് സഞ്ജയ് നിഷാദ് പറഞ്ഞു.
2022 നിയമസഭാ തെരഞ്ഞെടുപ്പിനായി ബൂത്ത് തലം മുതല്‍ ഞങ്ങള്‍ ഒരുങ്ങുകയാണ്. 160 സീറ്റുകളില്‍ ഞങ്ങള്‍ ശക്തരാണ്. സംവരണം നല്‍കണമെന്ന നിഷാദ് സമുദായത്തിന്റെ ആവശ്യം അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. നിഷാദ് പാര്‍ട്ടിയെ എത്ര സന്തോഷിപ്പിക്കുന്നോ അത്രത്തോളം സീറ്റുകള്‍ ബി.ജെ.പിക്ക് അധികം നേടാനാവും. 2022ല്‍ തന്നെ ഉപമുഖ്യമന്ത്രിയായി പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഞങ്ങളെ സന്തോഷിപ്പിച്ചാല്‍ 2022ല്‍ ബി.ജെ.പിക്കും സന്തോഷിക്കാം. അല്ലെങ്കില്‍ അവര്‍ക്കും സന്തോഷിക്കാനാവില്ല. ഞങ്ങള്‍ തെരഞ്ഞെടുപ്പ് ഒരുക്കത്തിനായി പാര്‍ട്ടി യോഗങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. ബി.ജെ.പി കേന്ദ്ര നേതൃത്വം ചര്‍ച്ചക്ക് വിളിച്ചതിനാല്‍ പാര്‍ട്ടി പരിപാടികള്‍ തല്‍ക്കാലം നിര്‍ത്തിവെച്ചിരിക്കുകയാണെന്നും സഞ്ജയ് നിഷാദ് പറഞ്ഞു.
2018 ഗൊരഖ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടി പിന്തുണയോടെ നിഷാദ് പാര്‍ട്ടി മത്സരിച്ചിരുന്നു. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടിയുമായി ബന്ധം അവസാനിപ്പിച്ച് ബി.ജെ.പിക്കൊപ്പം ചേര്‍ന്നു. നിഷാദ് പാര്‍ട്ടി നേതാവ് സഞ്ജയ് നിഷാദിന്റെ മകന്‍ പ്രവീണ്‍ കുമാര്‍ കബീര്‍ നഗര്‍ മണ്ഡലത്തില്‍ നിന്ന് ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു ജയിച്ചിരുന്നു.
Adjust Story Font
16