Quantcast

'ദലിത് ഉപമുഖ്യമന്ത്രി വേണം, അല്ലെങ്കിൽ അത് പാർട്ടിയെ കുഴപ്പത്തിലാക്കും'; കോൺഗ്രസ് നേതൃത്വത്തിന് മുന്നറിയിപ്പുമായി ജി. പരമേശ്വര

ദലിത് നേതാവായ ജി. പരമേശ്വര എച്ച്.ഡി കുമാരസ്വാമി മുഖ്യമന്ത്രിയായപ്പോൾ ഉപമുഖ്യമന്ത്രിയായിരുന്നു.

MediaOne Logo

Web Desk

  • Published:

    18 May 2023 12:38 PM GMT

if dalit not made deputy chief minister it will trouble for party
X

ബംഗളൂരു: കർണാടകയിൽ ദലിത് ഉപമുഖ്യമന്ത്രി വേണമെന്ന ആവശ്യവുമായി മുതിർന്ന കോൺഗ്രസ് നേതാവ് ജി. പരമേശ്വര. ഇല്ലെങ്കിൽ അത് വിപരീത ഫലമുണ്ടാക്കുമെന്നും പാർട്ടിക്ക് പ്രശ്‌നങ്ങളുണ്ടാക്കുമെന്നും അദ്ദേഹം നേതൃത്വത്തിന് മുന്നറിയിപ്പ് നൽകി. ദലിത് നേതാവായ ജി. പരമേശ്വര എച്ച്.ഡി കുമാരസ്വാമി മുഖ്യമന്ത്രിയായപ്പോൾ ഉപമുഖ്യമന്ത്രിയായിരുന്നു.

സിദ്ധരാമയ്യയെ മുഖ്യമന്ത്രിയും ഡി.കെ ശിവകുമാറിനെ ഏക ഉപമുഖ്യമന്ത്രിയുമായി കോൺഗ്രസ് സമവായ ഫോർമുല പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പുതിയ ആവശ്യവുമായി ജി. പരമേശ്വര രംഗത്തെത്തിയത്. താൻ മാത്രമാകണം ഉപമുഖ്യമന്ത്രിയെന്ന ശിവകുമാറിന്റെ ആവശ്യം അദ്ദേഹത്തിന്റെ കാഴ്ചപ്പാടിൽ ശരിയായിരിക്കും. എന്നാൽ ഹൈക്കമാന്റിന്റെ വീക്ഷണം ശരിക്കും വ്യത്യസ്തമായിരിക്കണം. അവർക്ക് എല്ലാവരെയും പരിഗണിക്കാൻ ബാധ്യതയുണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ദലിത് സമുദായത്തിന് കോൺഗ്രസിൽ വലിയ പ്രതീക്ഷയുണ്ട്. ഈ പ്രതീക്ഷകൾ തിരിച്ചറിഞ്ഞ് നേതൃത്വത്തിന് തീരുമാനമെടുക്കേണ്ടിവരും. അതുണ്ടായില്ലെങ്കിൽ സ്വാഭാവികമായും അതിനുള്ള പ്രതികരണങ്ങൾ ഉണ്ടാകും. അത് പറയേണ്ട കാര്യമില്ല. പിന്നീട് തിരിച്ചറിയുന്നതിന് പകരം ഇപ്പോൾ തിരുത്തിയാൽ നന്നായിരിക്കും. അല്ലെങ്കിൽ അത് പാർട്ടിക്ക് പ്രശ്നമുണ്ടാക്കിയേക്കാം. അത് മനസ്സിലാക്കാണമെന്നും പരമേശ്വര ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി പദവിയിൽ തനിക്കും താൽപര്യമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ നമ്മൾ ഹൈക്കമാന്റ് നിർദേശം അനുസരിക്കണം. വരും ദിവസങ്ങളിൽ എന്ത് സംഭവിക്കുമെന്ന് നോക്കാം. ഇപ്പോൾ അവർ രണ്ടുപേരെ പ്രഖ്യാപിച്ചു. മന്ത്രിസഭ വിപുലീകരിക്കുമ്പോൾ അവർ എങ്ങനെ നീതിചെയ്യുമെന്ന് കാത്തിരുന്ന് കാണാമെന്നും അദ്ദേഹം പറഞ്ഞു.

താൻ ആവശ്യപ്പെടാതെ തന്നെ തനിക്ക് ഉപമുഖ്യമന്ത്രി പദം ലഭിക്കുമെന്ന് പരമേശ്വര രാവിലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഒരാൾക്ക് മാത്രം അധികാരം ലഭിക്കണമെന്ന വാദം ശരിയല്ല. പാർട്ടിയുടെ വിജയത്തിൽ എല്ലാവർക്കും പങ്കുണ്ട്. എല്ലാ സമുദായങ്ങളും പാർട്ടിയുടെ വിജയത്തിനായി അവരവരുടെ സംഭാവന നൽകിയിട്ടുണ്ട്. സ്വാഭാവികമായും അവരോട് നീതി ചെയ്യണമെന്നും പരമേശ്വര ആവശ്യപ്പെട്ടു.

TAGS :

Next Story