Quantcast

ഡൽഹിയിൽ രാഷ്‌ട്രപതി ഭരണത്തിന് നീക്കം

ഗവർണറുടെ റിപ്പോർട്ട് പരിശോധിച്ച ശേഷം രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുന്നതിൽ കേന്ദ്രസർക്കാർ തീരുമാനമെടുക്കും

MediaOne Logo

Web Desk

  • Published:

    28 March 2024 5:38 AM GMT

Prez Rule in Delhi
X

കെജ്‍രിവാള്‍/ദ്രൗപതി മുര്‍മു

ഡല്‍ഹി: ഡൽഹിയിൽ രാഷ്‌ട്രപതി ഭരണത്തിന് നീക്കം. മുഖ്യമന്ത്രി ജയിലിലാകുന്നത് ഭരണഘടന പ്രതിസന്ധിയാകുമെന്ന് ഡൽഹി ലഫ്റ്റന്‍റ് ഗവർണർക്ക് നിയമോപദേശം. ഗവർണറുടെ റിപ്പോർട്ട് പരിശോധിച്ച ശേഷം രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുന്നതിൽ കേന്ദ്രസർക്കാർ തീരുമാനമെടുക്കും. കസ്റ്റഡിയിൽ ഇരുന്നും കെജ്‌രിവാൾ ഉത്തരവുകൾ പുറപ്പെടുവിക്കുന്നതിൽ നേരത്തെ ബി.ജെ.പി ലഫ്റ്റനന്‍റ് ഗവർണർക്ക് പരാതി നൽകിയിരുന്നു.

കെജ്‌രിവാളിനെ ജയിലിനുള്ളില്‍നിന്ന് ഭരിക്കാന്‍ അനുവദിക്കില്ലെന്ന് ലഫ്. ഗവര്‍ണര്‍ വി. സക്‌സേന കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കെജ്‌രിവാള്‍ ജയിലില്‍ നിന്ന് ഡല്‍ഹിയുടെ ഭരണം തുടരുമെന്ന് ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ ആവര്‍ത്തിച്ച പശ്ചാത്തലത്തിലായിരുന്നു സക്‌സേനയുടെ പ്രതികരണം. ഡല്‍ഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട് മാര്‍ച്ച് 21-നാണ് കെജ്‌രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തത്.

അതേസമയം കെജ്‍രിവാളിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കസ്റ്റഡി ഇ.ഡി നീട്ടി ചോദിക്കും. കെജ്‍രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്ന പൊതുതാല്‍പര്യ ഹരജി ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും.മദ്യനയ കേസില്‍ സത്യം ഇന്ന് കോടതിയില്‍ വെളിപ്പെടുത്തുമെന്ന് കെജ്‌രിവാളിന്‍റെ ഭാര്യ സുനിത പറഞ്ഞത് പല അഭ്യൂഹങ്ങള്‍ക്കും കാരണമായിട്ടുണ്ട്. തെളിവ് സഹിതം കോടതിയില്‍ കാര്യങ്ങള്‍ വിശദീകരിക്കുമെന്നാണ് സുനിത ഇന്നലെ വ്യക്തമാക്കിയത്.അതേസമയം കെജ്‍രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്ന ഹരജി ഇന്ന് ഡല്‍ഹി ഹൈക്കോടതി പരിഗണിക്കും.സുർജിത് സിംഗ് യാദവാണ് ഡൽഹി ഹൈക്കോടതിയിൽ പൊതുതാല്‍പര്യ ഹരജി നൽകിയത്.

ഡല്‍ഹി മദ്യനയ അഴിമതി കേസിൽ കൂടുതൽ പേരെ ചോദ്യം ചെയ്യാനാണ് ഇ ഡി നീക്കം.ഇതിന്‍റെ ഭാഗമായി ആം ആദ്മി പാര്‍ട്ടിയുടെ ഗോവ അധ്യക്ഷനടക്കം നാലു പേരെ ഇ.ഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്. ഇന്ന് ഡല്‍ഹിയിലെ ഇ.ഡി ആസ്ഥാനത്തു ഹാജരാകണമെന്നാണ് നിര്‍ദേശം. നേരത്തെ മദ്യം അഴിമതിയിലൂടെ ലഭിച്ച പണം ഗോവയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചുവെന്നും ഗോവയിലെ സ്ഥാനാർഥികൾ അടക്കം ഇതിൽ പങ്കുണ്ടെന്നും ഇ.ഡി കോടതിയിൽ ആരോപിച്ചിരുന്നു.

TAGS :

Next Story