Quantcast

രോഗാവസ്ഥ: ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി മഅ്‌ദനി സുപ്രിംകോടതിയിലേക്ക്

പക്ഷാഘാത ലക്ഷണങ്ങള്‍ മൂലമുള്ള ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന്‌ മഅ്‌ദനി ചികിത്സയിലായിരുന്നു

MediaOne Logo

Web Desk

  • Published:

    27 Feb 2023 1:14 AM

madani, supremecourt
X

ഡൽഹി: ബംഗളൂരു സ്ഫോടനക്കേസില്‍ ജാമ്യത്തില്‍ കഴിയുന്ന പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്‌ദനി ജാമ്യവ്യവസ്ഥയില്‍ ഇളവ്‌ തേടി ഉടന്‍ സുപ്രിം കോടതിയെ സമീപിക്കും.... രോഗാവസ്ഥ മൂര്‍ഛിച്ചതിനെ തുടര്‍ന്നാണ് ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടുന്നത്. വിചാരണ നടക്കുന്ന പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ചിരുന്ന ഹരജി പിന്‍വലിച്ചാണ്‌ സുപ്രിം കോടതിയെ സമീപിക്കുന്നത്‌.

മൂന്നാഴ്‌ച മുമ്പ്‌ പക്ഷാഘാത ലക്ഷണങ്ങള്‍ മൂലമുള്ള ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന്‌ മഅ്‌ദനിയെ ബംഗ്ലൂരിലെ ആസ്റ്റര്‍ സി എം ഐ ഹോസ്‌പിറ്റലില്‍ പ്രവേശിപ്പിച്ചിരുന്നു.ഒമ്പത് മാസങ്ങൾക്ക് മുമ്പ് മഅ്ദനിയെ പക്ഷാഘാതവും മറ്റ് അനുബന്ധ അസുഖങ്ങളെയും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും വിദഗ്ധചികിത്സകൾക്ക് വിധേയമാക്കുകയും ചെയ്തിരുന്നു. അന്ന് പക്ഷാഘാതം ശരീരത്തിലെ മറ്റ് അവയവങ്ങളുടെ പ്രവർത്തനത്തെ സാരമായി ബാധിച്ചിരുന്നില്ലെങ്കിലും ദീർഘനാളായി നിരവധി രോഗങ്ങൾക്ക് ചികിത്സയിലുള്ള മഅ്ദനിയുടെ ആരോഗ്യത്തെ അത് സാരമായി ബാധിച്ചുവെന്ന് ഡോക്ടർമാർ കണ്ടെത്തിയിരുന്നു.

രണ്ടാഴ്ചക്കാലത്തെ ആശുപത്രി വാസത്തിന് ശേഷം ഡോക്ടർമാരുടെ നിരീക്ഷണത്തിൽ ബെംഗളൂരുവിലെ വസതിയിൽ ചികിത്സകൾ തുടർന്ന് വരുകയായിരിന്നു. അതിനിടയിലാണ് മുമ്പ് ഉണ്ടായിരുന്നതിന് സമാനമായ രീതിയിലുള്ള രോഗലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

TAGS :

Next Story