മണിപ്പൂര്‍ കലാപം; കേന്ദ്രം ഇടപെട്ട് പ്രശ്നം പരിഹരിക്കണമെന്ന് ഇംഫാൽ ബിഷപ്പ്
മുൻപില്ലാത്ത അശാന്തിയാണ് മണിപ്പൂരിൽ
ഇംഫാല്‍ ബിഷപ്പ്
ഇംഫാല്‍: മേയ് മൂന്ന് വെകുന്നേരം മുതൽ ആരംഭിച്ച സംഘർഷങ്ങൾക്ക് രണ്ട് മാസങ്ങൾക്കിപ്പുറം പരിഹാരം ഉണ്ടായിട്ടില്ലെന്ന് ഇംഫാൽ ആർച്ച് ബിഷപ്പ് ഡൊമിനിക് ലുമോൻ. മണിപ്പൂരിലെ എല്ലാ വിഭാഗത്തിലെയും നൂറുകണക്കിന് കുടുംബങ്ങളെയാണ് സംഘർഷം ബാധിച്ചിരിക്കുന്നത്. കേന്ദ്രം ഇടപെട്ട് എത്രയും വേഗം പ്രശ്നം പരിഹരിക്കണമെന്നും ഡൊമിനിക് ലുമോൻ മീഡിയവണിനോട് പറഞ്ഞു.
മുൻപില്ലാത്ത അശാന്തിയാണ് മണിപ്പൂരിൽ. മേയ് 3 നു വൈകീട്ട് തുടങ്ങി ജൂലൈ 6 ആയിട്ടും കലാപം ശമിച്ചിട്ടില്ല . മണിപ്പൂരിലെ എല്ലാവരും വലിയ ദുരിതം പേറുകയാണ്. ഒരു പാട് ജീവനുകൾ നഷ്ടപ്പെട്ടു. ഒരുപാട് വീടുകൾ പൊളിഞ്ഞു.ആളുകൾ ക്യാമ്പുകളിൽ ആണ്. രണ്ടു വിഭാഗത്തിൽ നിന്നുള്ള ആളുകളും ദുരിതം സഹിക്കുകയാണ്. കേന്ദ്ര, സംസ്ഥാന നേതാക്കൾ ഇടപെട്ട് എത്രയും വേഗം നിയന്ത്രണ വിധേയമാക്കാനുള്ള ഇടപെടൽ ഉണ്ടാകണമെന്നും ഡൊമിനിക് ആവശ്യപ്പെട്ടു.
Adjust Story Font
16