ഹരിദ്വാറിലെ വിദ്വേഷ പ്രസംഗം: നരേന്ദ്ര മോദിയുടെ നിശബ്ദതയ്ക്കെതിരെ ഇമ്രാൻ ഖാൻ
ട്വിറ്ററിലാണ് പാക്കിസ്ഥാൻ പ്രധാനമന്ത്രിയായ ഇമ്രാൻ ഖാൻ രൂക്ഷവിമർശനം ഉന്നയിച്ചത്
ഹരിദ്വാറിൽ നടന്ന ധർമ്മ സൻസദിൽ ഹിന്ദുത്വ പ്രവർത്തകർ നടത്തിയ മുസ്‌ലിം വിരുദ്ധ വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിശബ്ദതക്കെതിരെ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ, പ്രത്യേകിച്ച് 200 ദശലക്ഷം മുസ്ലീം സമുദായത്തെ വംശഹത്യ നടത്താനുള്ള ആഹ്വാനത്തെ ബി.ജെ.പി സർക്കാർ പിന്തുണയ്ക്കുന്നുണ്ടോ എന്നും ഇമ്രാൻ ഖാൻ ചോദിക്കുന്നു. എൻ.ഡി.എ സർക്കാരിന്റെ നിഷ്‌ക്രിയത്വം ബി.ജെ.പിയുടെ രക്ഷാകർതൃത്വത്തിൽ പ്രവർത്തിക്കുന്ന തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകളെ
രാജ്യത്തെ ന്യൂനപക്ഷങ്ങളെ വംശഹത്യക്ക് ആഹ്വാനം ചെയ്യാൻ ധൈര്യപ്പെടുത്തുന്നു.മോദി സർക്കാരിന്റെ തീവ്രവാദ അജണ്ട നമ്മുടെ മേഖലയിലെ സമാധാനത്തിന് ഭീഷണിയാണ് എന്നും ട്വിറ്ററിൽ കുറിച്ചു. ഇത്തരം ജാതീയ വംശഹത്യക്കെതിരെയുള്ള ആഹ്വാനങ്ങൾക്കെതിരെ കൂട്ടമായി പ്രതികരിക്കണമെന്ന് അദ്ദേഹം അന്താരാഷ്ട്ര സമൂഹത്തോട് അഭ്യർത്ഥിച്ചു.
ഭരണപരവും സാമ്പത്തികവുമായ പരാജയങ്ങളുടെ പേരിൽ സ്വന്തം സർക്കാർ തിരിച്ചടി നേരിടുന്ന സാഹചര്യത്തിലാണ് മോദിക്കെതിരെ ഇമ്രാൻ ഖാന്റെ ട്വീറ്റ് എന്നതും ശ്രദ്ധേയമാണ്.
The continuing silence of Modi govt on the call at an extremist Hindutva summit in Dec for genocide of minorities in India, especially the 200 mn Muslim community, begs the question whether the BJP govt supports this call. It is high time international community took note & acted
— Imran Khan (@ImranKhanPTI) January 10, 2022
Adjust Story Font
16