Quantcast

വെറുപ്പിന്‍റെ ചന്തയില്‍ സ്നേഹത്തിന്‍റെ കട തുറക്കുകയാണ് താനെന്ന് രാഹുല്‍ ഗാന്ധി

രാജസ്ഥാൻ മന്ത്രിസഭയിലെ ഓരോ മന്ത്രിമാരോടും മാസത്തിലൊരിക്കൽ സമാനമായ മാർച്ച് നടത്തണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു

MediaOne Logo

Web Desk

  • Published:

    20 Dec 2022 6:13 AM GMT

വെറുപ്പിന്‍റെ ചന്തയില്‍ സ്നേഹത്തിന്‍റെ കട തുറക്കുകയാണ് താനെന്ന് രാഹുല്‍ ഗാന്ധി
X

ജയ്പൂര്‍: വിദ്വേഷത്തിന്‍റെ വിപണയില്‍ സ്നേഹത്തിന്‍റെ ഒരു കട തുറക്കുകയാണ് താനെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തന്‍റെ യാത്രയെ ചോദ്യം ചെയ്യുന്ന ബി.ജെ.പി നേതാക്കളും ഇതു പിന്തുടരണമെന്നും രാഹുല്‍ അഭ്യര്‍ഥിച്ചു. ഭാരത് ജോഡോ യാത്ര തിങ്കളാഴ്ച രാജസ്ഥാനില്‍ എത്തിയപ്പോള്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജസ്ഥാൻ മന്ത്രിസഭയിലെ ഓരോ മന്ത്രിമാരോടും മാസത്തിലൊരിക്കൽ സമാനമായ മാർച്ച് നടത്തണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. സ്കൂളുകളില്‍ ഇംഗ്ലീഷ് പഠിപ്പിക്കാന്‍ ബി.ജെ.പി നേതാക്കള്‍ താല്‍പര്യപ്പെടുന്നില്ല. എന്നാല്‍ അവരുടെ എല്ലാ നേതാക്കളുടെയും മക്കള്‍ ഇംഗ്ലീഷ് മീഡിയം സ്കൂളുകളിലാണ് പഠിക്കുന്നത്. നൂറു ദിവസത്തിലേറെയായി യാത്ര തുടരുകയാണ്. ഈ യാത്രയില്‍ ബി.ജെ.പി ഓഫീസിനു മുകളില്‍ നില്‍ക്കുന്ന സുഹൃത്തുക്കളെ ഞാന്‍ കണ്ടെത്തി. അവര്‍ക്കു നേരെ കൈ വീശിയെങ്കിലും അനുവാദമില്ലാത്തതിനാല്‍ അവര്‍ പ്രതികരിക്കുന്നില്ല. ഞാന്‍ വീണ്ടും കൈ വീശുമ്പോള്‍ അവരില്‍ ചിലര്‍ മാത്രം പ്രതികരിച്ചു. എനിക്ക് ബി.ജെ.പി നേതാക്കളോട് വെറുപ്പില്ല. അവരുടെ ആശയങ്ങള്‍ക്കെതിരെയാണ് ഞാന്‍ പോരാടുന്നത്. അവരെ എനിക്ക് ഇഷ്ടമാണ്. എല്ലാ മനുഷ്യരെയും എനിക്ക് ഇഷ്ടമാണ്. അവരില്‍(ബി.ജെ.പി) ചിലര്‍ എന്നോട് എന്താണ് ചെയ്യുന്നതെന്ന് ചോദിച്ചു. വെറുപ്പിന്‍റെ ചന്തയില്‍ സ്നേഹത്തിന്‍റെ കട തുറക്കുകയാണ് ഞാനെന്നാണ് അതിന്‍റെ ഉത്തരം...രാഹുല്‍ പറഞ്ഞു.

ബി.ജെ.പി നേതാക്കൾക്ക് തന്നെ വെറുക്കുകയോ അധിക്ഷേപിക്കുകയോ ചെയ്യാമെന്നും എന്നാൽ താൻ അത് കാര്യമാക്കുന്നില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. നിങ്ങളുടെ മാര്‍ക്കറ്റ് വെറുപ്പ് കൊണ്ട് നിറഞ്ഞതാണ്. എന്നാല്‍ എന്‍റെ കട സ്നേഹം കൊണ്ടും. ഇത് തന്റെ മാത്രം ചിന്തയല്ലെന്നും രാജ്യത്തെ മുഴുവൻ കോൺഗ്രസ് സംഘടനകളുടെയും മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്‌റു, സർദാർ വല്ലഭായ് പട്ടേൽ, ബിആർ അംബേദ്കർ, അബുൽ കലാം ആസാദ് തുടങ്ങിയ മഹാനേതാക്കളുടെയും ചിന്തയാണെന്നും അദ്ദേഹം പറഞ്ഞു.ഇവരെല്ലാം വെറുപ്പിന്‍റെ വിപണിയിൽ സ്‌നേഹത്തിന്റെ കട തുറന്നവരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS :

Next Story