Quantcast

നഗരത്തിൽ മതവൈര്യം കൂടി; മഥുര താജ് ഹോട്ടലിന്റെ പേരും മുസ്‌ലിം ജീവനക്കാരെയും മാറ്റി ഉടമ

കുടുംബത്തിന്റെ ഏക വരുമാന മാർഗമായ ഹോട്ടൽ നിലനിർത്താനാണ് ഈ നടപടിയെന്നും നഗരത്തിലെ തങ്ങളുടെ ജീവിതം ഭയം നിറഞ്ഞതാണെന്നും ഉടമ

MediaOne Logo

ഇജാസ് ബി.പി

  • Updated:

    2022-06-01 15:03:46.0

Published:

1 Jun 2022 2:56 PM GMT

നഗരത്തിൽ മതവൈര്യം കൂടി; മഥുര താജ് ഹോട്ടലിന്റെ പേരും മുസ്‌ലിം ജീവനക്കാരെയും മാറ്റി ഉടമ
X

ഉത്തർപ്രദേശ് മഥുരയിൽ സംഘ്പരിവാർ സംഘടനകൾ ഹിന്ദുത്വ അജണ്ടകൾ പ്രചരിപ്പിക്കാൻ തുടങ്ങിയതോടെ ഹോട്ടലിന്റെ പേരും മുസ്‌ലിം ജീവനക്കാരെയും മാറ്റി ഉടമ. 50 വർഷത്തിലേറെയായി പ്രവർത്തിക്കുന്ന താജ് ഹോട്ടലിന്റെ പേര് റോയൽ ഫാമിലി റസ്റ്റാറന്റെന്നാണ് ഉടമ മുഹമ്മദ് സമീൽ മാറ്റിയത്. ഹോട്ടലിലെ എട്ട് മുസ്‌ലിം ജീവനക്കാരെ പിരിച്ചുവിടുകയും പകരം ഹിന്ദു ജീവനക്കാരെ നിയമിക്കുകയും ചെയ്തിരിക്കുകയാണ് ഇദ്ദേഹം. തന്റെ സാന്നിധ്യം ഉപഭോക്താക്കൾക്ക് ഇഷ്ടപ്പെടില്ലെന്ന് കരുതി ക്യാഷ് കൗണ്ടറിൽ നിന്ന് മാറിനിൽക്കുമെന്നും സമീൽ പറഞ്ഞിരിക്കുകയാണ്.


പേരിനൊപ്പം പൂർണ വെജിറ്റേറിയൻ ഹോട്ടലായും സ്ഥാപനത്തെ മാറ്റിയിരിക്കുകയാണെന്നും ഇനി ചിക്കന് പകരം പനീർ നൽകുമെന്നും അദ്ദേഹം പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യയാണ് വിദ്വേഷ പ്രചാരണങ്ങൾ സൃഷ്ടിക്കുന്ന സാഹചര്യം വ്യക്തമാക്കുന്ന ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കുടുംബത്തിന്റെ ഏക വരുമാന മാർഗമായ ഹോട്ടൽ നിലനിർത്താനാണ് ഈ നടപടിയെന്നും നഗരത്തിലെ തങ്ങളുടെ ജീവിതം ഭയം നിറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു.





In Mathura, Uttar Pradesh, as the Sangh Parivar organizations began to spread Hindutva agendas, the owner changed the name of the hotel and the Muslim staff.

TAGS :

Next Story