Quantcast

രാജസ്ഥാനിൽ നുപൂർ ശർമ്മയെ പിന്തുണച്ചയാളെ വെട്ടിക്കൊന്നു; നരേന്ദ്ര മോദിയെയും കൊല്ലുമെന്ന് ഭീഷണി

സംഭവത്തിൽ ഉദയ്പൂരിൽ കർഫ്യൂ പ്രഖ്യാപിച്ചു

MediaOne Logo

Web Desk

  • Updated:

    2022-06-28 15:02:08.0

Published:

28 Jun 2022 1:26 PM GMT

രാജസ്ഥാനിൽ നുപൂർ ശർമ്മയെ പിന്തുണച്ചയാളെ വെട്ടിക്കൊന്നു; നരേന്ദ്ര മോദിയെയും കൊല്ലുമെന്ന് ഭീഷണി
X

രാജസ്ഥാനിൽ നുപൂര്‍ ശർമ്മയെ പിന്തുണച്ചയാളെ വെട്ടിക്കൊന്നു. രാജസ്ഥാനിലെ ഉദയ്പൂരിലാണ് സംഭവം. തയ്യൽക്കാരനായ കനയ്യലാലിനെ കടയിൽ കയറി വെട്ടികൊല്ലുകയായിരുന്നു. കൊലപാതകത്തിന് ശേഷമുള്ള ദൃശ്യങ്ങൾ കൊലയാളികൾ തന്നെ സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെച്ചു. കൊലപാതകത്തിനുപയോഗിച്ച ആയുധം വീഡിയോയിൽ ഉയർത്തികാട്ടി. വീഡിയോയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും വധിക്കുമെന്ന് ഭീഷണി ഉയർത്തുന്നുണ്ട്.

കടയുടമയുടെ അടുത്ത് അളവെടുക്കാനെന്ന രീതിയിലെത്തിയായിരുന്നു കൊലപാതകം. എന്നാൽ കൊലപാതക ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നത് മുഴുവനും സംഘപരിവാർ ബന്ധമുള്ളവരുടെ പേജുകളിൽ നിന്നാണ്. അതുകൊണ്ട് തന്നെ ദൃശ്യങ്ങൾ പുറത്ത് വന്നതിന് ശേഷം ഉദയ്പൂരിൽ വലിയ സംഘർഷമാണ് നടക്കുന്നത്. സ്ഥലത്ത് ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ചു. സംഭവത്തിൽ ഉദയ്പൂരിൽ കർഫ്യൂ പ്രഖ്യാപിച്ചു.

രണ്ട് യുവാക്കളുടെ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ഇവരാണ് കൊലപാതകം ചെയ്തിരിക്കുന്നതാണ് ലഭിക്കുന്ന വിവരം. വീഡിയോയിൽ യുവാക്കൾ പറയുന്നത് താൻ മുഹമ്മദ് റിയാസ് ആണെന്നും സഹോദരൻ മുഹമ്മദും ആണെന്നാണ്. തങ്ങളാണ് ഇയാളെ കൊന്നതെന്നും ഇവർ വീഡിയോയിലൂടെ പറയുന്നുണ്ട്. സ്ഥലത്തെത്തിയ പൊലീസ് സംഘം കൂടുതൽ അന്വേഷണം നടത്തിവരികയാണ്. എല്ലാവരേടും സമാധാനം പാലിക്കണമെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് ആവശ്യപ്പെട്ടു.

TAGS :

Next Story