രാഹുൽ ഗാന്ധിക്കെതിരെ ആർ.എസ്.എസ് നൽകിയ മാനനഷ്ടക്കേസിൽ വിചാരണ 10ന് തുടങ്ങും
2014 ലാണ് ആർ.എസ്.എസ് പ്രവർത്തകനായ കുന്തെ രാഹുൽ ഗാന്ധിക്കെതിരെ പരാതി നൽകിയത്. ഭീവണ്ടിയിൽ നടന്ന ഒരു പൊതുപരിപാടിയിലാണ് ഗാന്ധി വധത്തിന് പിന്നിൽ ആർ.എസ്.എസ് ആണെന്ന് രാഹുൽ ആരോപിച്ചത്.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ആർ.എസ്.എസ് പ്രവർത്തകൻ നൽകിയ മാനനഷ്ടക്കേസിൽ ഈ മാസം 10ന് വിചാരണ ആരംഭിക്കും. ഗാന്ധി വധത്തിന് പിന്നിൽ ആർ.എസ്.എസ് ആണെന്ന പരാമർശത്തിനെതിരെയാണ് പരാതി. മഹാരാഷ്ട്രയിലെ ഭീവണ്ടിയിലുള്ള കോടതിയാണ് കേസ് പരിഗണിക്കുന്നത്.
അഭിഭാഷകനായ പ്രബോധ് ജയ്‌വന്ത്, ആർ.എസ്.എസ് പ്രവർത്തകനായ രാജേഷ് കുന്തെ എന്നിവരാണ് പരാതിക്കാർ. കേസ് ഇന്ന് പരിഗണിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ഹരജിക്കാർക്ക് കോടതിയിൽ എത്താനാവില്ലെന്ന് അഭിഭാഷകൻ അറിയിച്ചതിനെ തുടർന്നാണ് കേസ് മാറ്റിയത്. രാഹുൽ ഗാന്ധി വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരക്കിലാണെന്നും കോടതിക്ക് നടപടികളുമായി മുന്നോട്ടുപോവാമെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ വ്യക്തമാക്കി.
ജനപ്രതിനിധികൾ ഉൾപ്പെട്ട കേസുകൾ പരമാവധി വേഗത്തിൽ തീർപ്പാക്കണമെന്ന സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ രാഹുൽ ഗാന്ധിക്കെതിരായ കേസും വേഗത്തിൽ തീർപ്പാക്കുമെന്ന് ജനുവരി 29ന് കേസ് പരിഗണിച്ചപ്പോൾ കോടതി വ്യക്തമാക്കിയിരുന്നു. എല്ലാ ദിവസവും തുടർച്ചയായി വാദം കേട്ട് കേസ് വേഗത്തിൽ തീർപ്പാക്കാനാണ് കോടതി തീരുമാനം.
2014 ലാണ് ആർ.എസ്.എസ് പ്രവർത്തകനായ കുന്തെ രാഹുൽ ഗാന്ധിക്കെതിരെ പരാതി നൽകിയത്. ഭീവണ്ടിയിൽ നടന്ന ഒരു പൊതുപരിപാടിയിലാണ് ഗാന്ധി വധത്തിന് പിന്നിൽ ആർ.എസ്.എസ് ആണെന്ന് രാഹുൽ ആരോപിച്ചത്. ഇത് ആർ.എസ്.എസിനെ അപകീർത്തിപ്പെടുത്തുന്നതാണെന്നാണ് കുന്തെയുടെ ആരോപണം.
Adjust Story Font
16