വരന്‍ അണിഞ്ഞത് 20 ലക്ഷത്തിന്‍റെ നോട്ടുമാല; ഒറിജിനലോ, വ്യാജനോ? വീഡിയോ
ആയിരം പതിനായിരവുമല്ല 20 ലക്ഷത്തിന്‍റെ നോട്ടുമാലയാണ് നവവരന്‍ വിവാഹദിവസം ധരിച്ചത്
ചണ്ഡീഗഡ്: കല്യാണം വ്യത്യസ്തമാകാന്‍ എന്തു പരീക്ഷത്തിനും തയ്യാറാകുന്നവരാണ് ചിലര്‍. അത്തരത്തില്‍ വ്യത്യസ്തമായ പല വിവാഹങ്ങളും നമ്മള്‍ കണ്ടിട്ടുണ്ട്. വിവാഹവുമായി ബന്ധപ്പെട്ട് വിവാഹ ഘോഷയാത്ര പോലെ നിരവധി ആചാരങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്. അതിലൊന്നാണ് വരന്‍ നോട്ടുമാല ധരിക്കുന്നത്. സമൃദ്ധിയും ഐശ്വര്യവും ദമ്പതികള്‍ക്ക് ഭാഗ്യവും കൊണ്ടുവരാനാണ് ഇത്തരത്തില്‍ നോട്ടുമാല ധരിക്കുന്നത്. ഹരിയാനയില്‍ നടന്ന വിവാഹത്തില്‍ വരന്‍ ധരിച്ച നോട്ടുമാല കണ്ട് അന്തം വിട്ടിരിക്കുകയാണ് സോഷ്യല്‍മീഡിയ.
ആയിരം പതിനായിരവുമല്ല 20 ലക്ഷത്തിന്‍റെ നോട്ടുമാലയാണ് നവവരന്‍ വിവാഹദിവസം ധരിച്ചത്. @dilshadkhan_kureshipur എന്ന ഉപയോക്താവാണ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. വരന്‍ നീളമുള്ള നോട്ടുമാലയിട്ട് ടെറസില്‍ നില്‍ക്കുന്നതാണ് വീഡിയോയിലുള്ളത്. മാലയുടെ നീളം ടെറസും കവിഞ്ഞു നിലത്തെത്തി നില്‍ക്കുകയാണ്. ഇതുകണ്ട് അന്തം വിട്ടവര്‍ നോട്ടിന്‍റെ ഫോട്ടോ എടുക്കുന്നുമുണ്ട്. 500 ന്‍റെ നോട്ടുകള്‍ പൂക്കളുടെ ആകൃതിയിലാക്കിയാണ് മാലയുണ്ടാക്കിയിരിക്കുന്നത്. നോട്ടുകള്‍ ഒറിജിനലാണോ അതോ വ്യാജനാണോ എന്ന സംശയത്തിലാണ് സോഷ്യല്‍ മീഡിയ.
നിരവധി പേരാണ് ഈ നോട്ടുപ്രദര്‍ശനത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ആദായ നികുതി വകുപ്പിന്‍റെ കണ്ണില്‍ പെടണ്ടെയെന്നും ചിലര്‍ ഉപദേശിക്കുന്നു.18 മില്യണിലധികം പേരാണ് വീഡിയോ ഇതുവരെ കണ്ടത്.
Adjust Story Font
16