Quantcast

മകന്‍ അനുസരണക്കേട് കാട്ടുന്നു, ജോലിക്ക് പോകാനാകുന്നില്ല; ഒന്‍പതുവയസുകാരനെ അമ്മ കഴുത്തുഞെരിച്ചു കൊന്നു

മാതാവ് സുപ്രഭ ബാല്‍ കുറ്റം സമ്മതിച്ചു

MediaOne Logo

Web Desk

  • Updated:

    11 Jun 2024 5:17 AM

Published:

11 Jun 2024 5:14 AM

Woman Strangles Nine-Year-Old Son For
X

അഗര്‍ത്തല: മകന്‍ സ്ഥിരമായി അനുസരണക്കേട് കാട്ടുന്നുവെന്ന് ആരോപിച്ച് അമ്മ 9 വയസുകാരനെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി. തിങ്കളാഴ്ച വൈകിട്ട് അഗർത്തലയിലെ ജോയ്നഗറിലാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം. മാതാവ് സുപ്രഭ ബാല്‍ കുറ്റം സമ്മതിച്ചു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

കെട്ടിട നിര്‍മാണ തൊഴിലാളിയായ സുപ്രഭയെ ഭര്‍ത്താവ് ഉപേക്ഷിച്ചുപോയതാണ്. മകള്‍ വിവാഹിതയാണെന്നും താനും മകനും ഒറ്റക്കാണ് താമസിക്കുന്നതെന്നും സുപ്രഭ പറയുന്നു. മകന്‍ രാജ്‍ദീപിന്‍റെ മോശം സ്വഭാവം തനിക്ക് സഹിക്കാനാവുന്നതിലപ്പുറമാണെന്നും കുട്ടിക്ക് മോഷണസ്വഭാവമുണ്ടായിരുന്നതായും പഠിക്കാന്‍ താല്‍പര്യമുണ്ടായിരുന്നില്ലെന്നും അമ്മ പറഞ്ഞു. കുട്ടിയുടെ ഈ സ്വഭാവം കാരണം സമാധാനത്തോടെ ജോലിക്ക് പോകാന്‍ സാധിച്ചിരുന്നില്ലെന്നും സുപ്രഭ കൂട്ടിച്ചേര്‍ത്തു.

കുട്ടിയെ കൊന്നുവെന്നും ജയിലില്‍ പോകാന്‍ തയ്യാറാണെന്നും അവര്‍ വ്യക്തമാക്കി. കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് പറയപ്പെടുന്ന ഒരു കഷണം കയറും മുളവടിയും ഇവരുടെ വീട്ടിൽ നിന്ന് പൊലീസ് കണ്ടെടുത്തു.

TAGS :

Next Story