Quantcast

നടി വൈശാലി ടക്കറുടെ മരണം: മുൻ കാമുകനും ഭാര്യയും കസ്റ്റഡിയിൽ

താരത്തിന്റെ മുറിയിൽ നിന്ന് കണ്ടെത്തിയ അഞ്ച് പേജുള്ള ആത്മഹത്യാ കുറിപ്പിൽ മുൻ കാമുകനായ രാഹുലിന്റെ ഭീഷണിയും ശല്യവും കാരണം താൻ കടുത്ത മാനസിക സമ്മർദത്തിലായിരുന്നുവെന്ന് പറയുന്നു.

MediaOne Logo

Web Desk

  • Updated:

    2022-10-17 09:17:26.0

Published:

17 Oct 2022 9:13 AM GMT

നടി വൈശാലി ടക്കറുടെ മരണം: മുൻ കാമുകനും ഭാര്യയും കസ്റ്റഡിയിൽ
X

ഇൻഡോർ: ഹിന്ദി സീരിയൽ താരം വൈശാലി ടക്കറുടെ മരണത്തിൽ അയൽവാസികളായ ദമ്പതികൾ കസ്റ്റഡിയിൽ. മുൻ കാമുകൻ കൂടിയായ രാഹുൽ നവ്‌ലാനി, ഭാര്യ ദിഷ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.

ആത്മഹത്യാ പ്രേരണാ കുറ്റത്തിന് ഐപിസി 306 വകുപ്പ് ചുമത്തി ഇവർക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്രഅറിയിച്ചു. താരത്തിന്റേത് ആത്മഹത്യയാണെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു.

താരത്തിന്റെ മുറിയിൽ നിന്ന് കണ്ടെത്തിയ അഞ്ച് പേജുള്ള ആത്മഹത്യാ കുറിപ്പിൽ മുൻ കാമുകനായ രാഹുലിന്റെ ഭീഷണിയും ശല്യവും കാരണം താൻ കടുത്ത മാനസിക സമ്മർദത്തിലായിരുന്നുവെന്ന് പറയുന്നുണ്ടെന്ന് ഇൻഡോർ അസിസ്റ്റന്റ് കമ്മിഷണർ മോത്തി ഉർ റഹ്മാൻ അറിയിച്ചു.

ഇൻഡോറിലുള്ള വീട്ടിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് 26കാരിയായ നടിയെ കണ്ടെത്തിയത്. രാവിലെ മകളെ കാണാതിരുന്നതിനെ തുടർന്ന് മുറി തുറന്നുനോക്കിയപ്പോഴാണ് ഞെട്ടിക്കുന്ന കാഴ്ച കണ്ടതെന്ന് പിതാവ് പ്രതികരിച്ചിരുന്നു.

ആത്മഹത്യയിൽ തേജാജി നഗർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മുറിയിൽ നിന്ന് നടിയുടെ മൊബൈൽ ഫോൺ പിടിച്ചെടുത്തിരുന്നു. കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ 'രക്ഷബന്ധനി'ലാണ് വൈശാലി അവസാനമായി അഭിനയിച്ചത്. 'സസുറാൽ സിമർ കാ', 'യെ രിഷ്ത ക്യാ കെഹ്‌ലാതാ ഹൈ', 'സൂപ്പർ സിസ്റ്റേഴ്‌സ്' തുടങ്ങിയ ജനപ്രിയ ടെലിവിഷൻ പരമ്പരകളിലൂടെ ശ്രദ്ധ നേടിയ താരമാണ് വൈശാലി.

TAGS :

Next Story