യുപിയിൽ ദലിത് യുവാവിനെ തല മൊട്ടയടിച്ച് മർദിച്ച് തെരുവിലൂടെ നടത്തി
യുവാവ് മതപരിവർത്തനം നടത്താൻ ശ്രമിച്ചു എന്നാരോപിച്ചാണ് ആക്രമണം
ലഖ്‌നൗ: മതപരിവർത്തനത്തിന് ശ്രമിച്ചെന്നാരോപിച്ച് ദളിത് പുരുഷനെ മർദിച്ച് തെരുവിലൂടെ നടത്തിയെന്ന് പരാതി. ഉത്തർപ്രദേശിന്റെ തലസ്ഥാനമായ ലഖ്‌നൗവിലാണ് സംഭവം.
47കാരനായ പുരുഷൻ ക്രിസ്തുമതത്തിലേക്ക് ആളുകളെ പരിവർത്തനം ചെയ്യാൻ ശ്രമിച്ചെന്ന് പറഞ്ഞ് മുടി മൊട്ടയടിച്ചാണ് മർദിച്ച് നടത്തിയത്. ഫത്തേഹ്പൂർ ജില്ലയിലെ ബോലോപൂരിൽ അലായ് ഗ്രാമത്തിലാണ് സംഭവം.
മർദനത്തിനിരയായ യുവാവിന്റെ പരാതിയിൽ മൂന്ന് പ്രദേശവാസികൾക്കെതിരെ പൊലീസ് എഫ്‌ഐആർ രേഖപ്പെടുത്തി. ഇരക്കെതിരെ മർദിച്ചവരും പരാതി കൊടുത്തിട്ടുണ്ട്. കേസിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
Next Story
Adjust Story Font
16