Quantcast

കോൺഗ്രസിൽനിന്ന് 65 കോടി ഈടാക്കി ആദായനികുതി വകുപ്പ്

ട്രിബ്യൂണൽ വിധിക്ക് കാത്തുനിൽക്കാതെയാണ് ആദായനികുതി വകുപ്പിന്റെ നടപടിയെന്ന് കോൺഗ്രസ്‌

MediaOne Logo

Web Desk

  • Published:

    21 Feb 2024 10:11 AM GMT

frozen’ accounts,Congress,frozen accounts, IT dept,കോണ്‍ഗ്രസ്,ബ്രേക്കിങ് ന്യൂസ് മലയാളം,അക്കൌണ്ട് മരവിപ്പിച്ചു
X

ന്യൂഡൽഹി: കോൺഗ്രസിൽനിന്ന് 65 കോടി രൂപ ഈടാക്കി ആദായനികുതി വകുപ്പ്. മരവിപ്പിച്ച ബാങ്ക് അക്കൗണ്ടിലുള്ള തുകയിൽനിന്നാണ് ആദായ നികുതി വകുപ്പ് പിഴ ഈടാക്കിയത്.

ട്രിബ്യൂണൽ വിധിക്ക് കാത്തുനിൽക്കാതെയാണ് ആദായനികുതി വകുപ്പിന്റെ നടപടിയെന്ന് കോൺഗ്രസ്‌ പ്രതികരിച്ചു. നടപടിക്കെതിരെ കോൺഗ്രസ്‌ ആദായനികുതി അപ്പലേറ്റ് ട്രിബ്യൂണലിനെ സമീപിച്ചു.

കഴിഞ്ഞയാഴ്ച ആദായനികുതി വകുപ്പ് കോൺഗ്രസുമായി ബന്ധപ്പെട്ട അക്കൗണ്ടുകൾ മരവിപ്പിച്ചിരുന്നു. 2018-19 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തെ ആ​ദാ​യ നി​കു​തി റി​ട്ടേ​ൺ സ​മ​ർ​പ്പി​ക്കാ​ൻ വൈ​കി​യ​തി​ന്‍റെ പേ​രി​ലാ​ണ്​ കോ​ൺ​ഗ്ര​സി​നെ​തി​രെ അ​സാ​ധാ​ര​ണ ന​ട​പ​ടിയുണ്ടായത്. ​വി​വി​ധ ബാ​ങ്കു​ക​ളി​ലാ​യു​ള്ള ഒ​മ്പ​ത്​ അ​ക്കൗ​ണ്ടു​ക​ളാ​ണ്​ മ​ര​വി​പ്പി​ച്ചിരുന്നത്. 210 കോ​ടി പി​ഴ​ത്തു​ക​യാ​യി കി​ട്ട​ണ​മെ​ന്നായിരുന്നു​ ആ​വ​​ശ്യം.

പിന്നീട്, ദൈ​നം​ദി​ന സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ മു​ട​ങ്ങി​യ സാ​ഹ​ച​ര്യം ചൂ​ണ്ടി​ക്കാ​ട്ടി​യു​ള്ള കോ​ൺ​ഗ്ര​സി​ന്‍റെ പ​രാ​തി മു​ൻ​നി​ർ​ത്തി ആ​ദാ​യ​നി​കു​തി അ​പ്പ​ല​റ്റ്​ ട്രൈ​ബ്യൂ​ണ​ൽ ഒ​രാ​ഴ്ച​ത്തേ​ക്ക്​ വി​ല​ക്ക്​ നീ​ക്കിയിരുന്നു. ബു​ധ​നാ​ഴ്ച പ​രാ​തി വി​ശ​ദ​മാ​യി പ​രി​ഗ​ണി​ക്കാനിരിക്കെയാണ് ചൊവ്വാഴ്ച 65 കോടി രൂപ ഈടാക്കിയത്.

TAGS :

Next Story