മഹാരാഷ്ട്രയിൽ ഇൻഡ്യയുടെ കുതിപ്പ്; 23 സീറ്റിൽ മുന്നിൽ
രാജ്യത്തിന്റെ മൊത്തം ട്രെൻഡിലേക്കു സൂചന നൽകുന്ന തരത്തിലാണ് മഹാരാഷ്ട്രയിലെ വോട്ടെണ്ണൽ വിവരങ്ങൾ പുറത്തുവരുന്നത്
മുംബൈ: സ്വിങ് സംസ്ഥാനമാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന മഹാരാഷ്ട്രയിൽനിന്ന് പുറത്തുവരുന്നത് ഇൻഡ്യ മുന്നണിക്ക് അനുകൂലമായ ട്രെൻഡ്. ഇഞ്ചോടിഞ്ചാണ് സംസ്ഥാനത്തെ പോരാട്ടം. 48 സീറ്റിൽ 23മായി ഇൻഡ്യ മുന്നണി കുതിപ്പ് തുടരുകയാണ്. ബി.ജെ.പി 22 ഇടത്താണ് മുന്നിലുള്ളത്. ദേശീയതലത്തിൽ ഇഞ്ചോടിഞ്ചാണു പോരാട്ടം. 244 സീറ്റുമായി ഇൻഡ്യ മുന്നണിയും എൻ.ഡി.എയും ഒപ്പത്തിമൊപ്പമാണ്.
രാജ്യത്തിന്റെ മൊത്തം ട്രെൻഡിലേക്കു സൂചന നൽകുന്ന തരത്തിലാണ് മഹാരാഷ്ട്രയിലെ വോട്ടെണ്ണൽ വിവരങ്ങൾ പുറത്തുവരുന്നത്. കോൺഗ്രസിന്റെ തിരിച്ചുവരവിനു പുറമെ ശിവസേനയും എൻ.സി.പിയും പിളർത്തിയ 'ചാണക്യതന്ത്രം' ബി.ജെ.പിക്ക് തിരിച്ചടിയാകുമെന്ന് തെരഞ്ഞെടുപ്പ് ഘട്ടത്തിൽ തന്നെ വിലയിരുത്തപ്പെട്ടിരുന്നു. സമാനമായ തരത്തിലാണ് ഇപ്പോൾ വോട്ടെണ്ണൽ പുരോഗമിക്കുന്നത്. ജനങ്ങളുടെ സഹതാപം ഉദ്ദവ് താക്കറെയ്ക്കും ശരദ് പവാറിനും അനുകൂലമാകുകയാണെന്നാണു സൂചന.
യു.പി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ലോക്‌സഭാ സീറ്റുള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര. അന്തിമഫലത്തിൽ യു.പിക്കൊപ്പം മഹാരാഷ്ട്രയിലെ ഫലവും നിർണായകമാകും.
Summary: INDIA alliance surges in Maharashtra as vote counting progresses
Adjust Story Font
16