വോട്ടെണ്ണൽ ദിനത്തിൽ സുതാര്യത ഉറപ്പാക്കണം; ഇൻഡ്യാ സഖ്യം തെരഞ്ഞെടുപ്പ് കമ്മീഷനെ കാണും
വൈകീട്ട് 4.30ന് കൂടിക്കാഴ്ചയ്ക്കുള്ള സമയം അനുവദിച്ചു
ന്യൂഡൽഹി: ഇൻഡ്യാ സഖ്യ നേതാക്കൾ വൈകീട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെ കാണും. വോട്ടെണ്ണൽ ദിനത്തിൽ സുതാര്യത ഉറപ്പാക്കാൻ സജ്ജീകരണങ്ങൾ ഒരുക്കണമെന്ന് ആവശ്യപ്പെട്ടാണ് കൂടിക്കാഴ്ച്ച. വൈകീട്ട് 4.30ന് കൂടിക്കാഴ്ചയ്ക്കുള്ള സമയം അനുവദിച്ചു.
വോട്ടെടുപ്പ് ദിവസങ്ങളിൽ വലിയ തോതിലുള്ള അക്രമങ്ങളുണ്ടായിരുന്നു. ഇത് വോട്ടെണ്ണൽ ദിനത്തിൽ ഉണ്ടാവാരുത്. ഓരോ റൗണ്ട് എണ്ണിയതിന് ശേഷം എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ അവ പരിഹരിച്ചതിനുശേഷം മാത്രമായിരിക്കണം അടുത്ത റൗണ്ടിലേക്ക് കടക്കേണ്ടത്. തുടങ്ങിയവയാണ് ഇൻഡ്യാ മുന്നണി നേതാക്കളുടെ പ്രധാന ആവശ്യങ്ങൾ.
ഏതൊക്കെ നേതാക്കളായിരിക്കും കൂടിക്കാഴ്ചയിൽ പങ്കെടക്കുക എന്നതിൽ വ്യക്തതയില്ല. കഴിഞ്ഞ ദിവസം ചേർന്ന ഇൻഡ്യാ മുന്നണി നേതാക്കളുടെ യോഗത്തിലാണ് കമ്മീഷനെ കാണാനുള്ള തീരുമാനം ഉണ്ടായത്.
Next Story
Adjust Story Font
16