Quantcast

ഇന്ത്യ-ബംഗ്ലാദേശ് ക്രിക്കറ്റ് മത്സര ദിവസം ബന്ദ് പ്രഖ്യാപിച്ച് ഹിന്ദു മഹാസഭ

അവശ്യസാധനങ്ങളെ ബന്ദ് ബാധിക്കില്ലെന്ന് ദേശീയ വൈസ് പ്രസിഡന്റ് പറഞ്ഞു

MediaOne Logo

Web Desk

  • Published:

    24 Sep 2024 6:54 AM GMT

ഇന്ത്യ-ബംഗ്ലാദേശ് ക്രിക്കറ്റ് മത്സര ദിവസം ബന്ദ് പ്രഖ്യാപിച്ച് ഹിന്ദു മഹാസഭ
X

ഗ്വാളിയോർ: ബംഗ്ലാദേശിലെ ഹിന്ദുക്കൾക്ക് നേ​രെ അതിക്രമങ്ങൾ നടക്കുന്നുവെന്നാരോപിച്ച് ഇന്ത്യ-ബംഗ്ലാദേശ് ക്രിക്കറ്റ് മത്സര ദിവസം ബന്ദിന് ആഹ്വാനം ചെയ്ത് ഹിന്ദു മഹാസഭ. ഒക്‌ടോബർ ആറിനാണ് ഗ്വാളിയോറിൽ ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ ടി20 മത്സരം നടക്കുന്നത്.

ഒക്ടോബർ 6 ന് ഗ്വാളിയോറിൽ നടക്കുന്ന ഇന്ത്യ-ബംഗ്ലാദേശ് മത്സരത്തെ ഹിന്ദു മഹാസഭ എതിർക്കുകയാണെന്ന് സംഘടനയുടെ ദേശീയ വൈസ് പ്രസിഡന്റ് ജയ് വീർ ഭരദ്വാജ് ഗ്വാളിയോറിൽ പറഞ്ഞു.

ബംഗ്ലാദേശിൽ ഹിന്ദുക്കൾക്ക് നേരെ അതിക്രമങ്ങൾ ഇപ്പോഴും നടക്കുന്നുണ്ടെന്നും ആ സാഹചര്യത്തിൽ ബംഗ്ലാദേശുമായി ക്രിക്കറ്റ് കളിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു . മത്സരം നടക്കുന്ന ദിവസം ഹിന്ദു മഹാസഭ ഗ്വാളിയോർ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ടെന്നും അവശ്യസാധനങ്ങളെ ബന്ദ് ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

തിരുപ്പതി ബാലാജി ക്ഷേത്രത്തിലെ ലഡുവിൽ മായം ചേർക്കുന്നവർക്ക് വധശിക്ഷ നൽകണമെന്നും ഭരദ്വാജ് ആവശ്യപ്പെട്ടു. അയോധ്യയിലെ രാമക്ഷേത്രത്തിൻ്റെ പ്രതിഷ്ഠാ ചടങ്ങിനിടയിലും ഈ ലഡു വിതരണം ചെയ്തു. ഈ സംഭവം ഹിന്ദുക്കളുടെ വികാരത്തെ വ്രണപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.

TAGS :

Next Story