Quantcast

ഇൻഡ്യ മുന്നണി യോഗം ഇന്ന് ഡൽഹിയിൽ

മമതാ ബാനർജി, എം.കെ സ്റ്റാലിനടക്കമുള്ള നേതാക്കൾ ഇന്നലെ ഡൽഹിയിലെത്തി

MediaOne Logo

Web Desk

  • Published:

    19 Dec 2023 1:31 AM GMT

india bloc meeting
X

ഇന്‍ഡ്യ മുന്നണിയിലെ നേതാക്കള്‍

ഡല്‍ഹി: പ്രതിപക്ഷ കൂട്ടായ്മയായ ഇൻഡ്യ മുന്നണി യോഗം ഇന്ന് ഡൽഹിയിൽ. ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി സീറ്റ് ധാരണയിലെത്തുകയാണ് ഈ യോഗത്തിന്‍റെ ലക്ഷ്യം. മമതാ ബാനർജി, എം.കെ സ്റ്റാലിനടക്കമുള്ള നേതാക്കൾ ഇന്നലെ ഡൽഹിയിലെത്തി. വൈകിട്ട് മൂന്ന് മണിക്കാണ് യോഗം.

രണ്ടര മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇൻഡ്യ മുന്നണി യോഗം ചേരുന്നത് . കഴിഞ്ഞ നാലിന് യോഗം ചേരാൻ തീരുമാനിച്ചിരുന്നെങ്കിലും മൂന്നു ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനേറ്റ തിരിച്ചടി മൂലം, നേതൃയോഗം ഉപേക്ഷിക്കുകയായിരുന്നു . പാർലമെന്‍റില്‍ സംഭവിച്ച കനത്ത സുരക്ഷാ വീഴ്ച യും തൃണമൂൽ അംഗം മഹുവ മൊയ്ത്രയെ ലോക്സഭയിൽ നിന്നും പുറത്താക്കിയതും പ്രതിപക്ഷ കൂട്ടായ്മയ്ക്ക് വീണ്ടും വഴിയൊരുക്കി . 2019 ഇൽ ഛത്തീസ്‌ഗഡ്‌ , രാജസ്ഥാൻ ,മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കിയ കോൺഗ്രസ്, മാസങ്ങൾക്കു ശേഷം നടന്ന ലോക്സഭാ തെരെഞ്ഞെടുപ്പിൽ പ്രതിപക്ഷ കക്ഷികളുമായി സഖ്യമില്ലാതെയാണ് മത്സരിച്ചത് .

ഇത്തവണ ഈ മൂന്നു സംസ്ഥാനങ്ങളിലും കനത്ത തിരിച്ചടി നേരിട്ടതോടെ പിടിവാശി ഒഴിവാക്കിയത്, പുതിയ സഖ്യത്തിന് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ . ബംഗാളിൽ കോൺഗ്രസുമായി ചർച്ചയ്ക്ക് തയാറാണെന്നു വ്യക്തമാക്കിയ മുഖ്യമന്ത്രി മമത ബാനർജി, സഖ്യത്തിന്‍റെ വാതിൽ തുറന്നിട്ടിരിക്കുകയാണ്. കഴിഞ്ഞ തവണ ഒറ്റയ്ക്ക് മത്സരിച്ച തൃണമൂൽ 4 .7 ശതമാനം വോട്ട് നേടിയിരുന്നു. കഴിഞ്ഞ തവണ 353 സീറ്റ് നേടിയ എൻഡിഎയിൽ ബി.ജെ.പി ഒറ്റയ്ക്ക് 303 സീറ്റ് ആണ് സ്വന്തമാക്കിയത് .എന്നിട്ടും 37.76 ശതമാനം വോട്ട് മാത്രമാണ് ബി.ജെ.പിക്ക് നേടാൻ കഴിഞ്ഞത്. പ്രതിപക്ഷ പാർട്ടികൾ ഒന്നിക്കുന്നത് ബി.ജെ.പിക്ക് വലിയ വെല്ലുവിളിയാണ് . കൂടുതൽ എം.പിമാരെ എൻ.ഡി.എക്ക് സംഭാവന ചെയ്ത മഹാരാഷ്ട്രയിലും ബിഹാറിലും രാഷ്ട്രീയ മാറ്റം സംഭവിച്ചതോടെ പ്രതിപക്ഷ കൂട്ടായ്മയ്ക്ക് പ്രതീക്ഷ വർധിച്ചിട്ടുണ്ട്.

TAGS :

Next Story