Quantcast

അരവിന്ദ് കെജ്‍രിവാളിന്റെ അറസ്റ്റിൽ ഇൻഡ്യാ മുന്നണിയുടെ പ്രതിഷേധം ഇന്ന്; ഡൽഹിയിലെ മഹാറാലിയില്‍ പ്രമുഖ നേതാക്കള്‍ പങ്കെടുക്കും

കേന്ദ്രത്തിനെതിരെയുള്ള പോരാട്ടം ശക്തിപ്പെടുത്തുക കൂടിയാണ് ഇന്നത്തെ റാലിയിലൂടെ പ്രതിപക്ഷം

MediaOne Logo

Web Desk

  • Updated:

    2024-03-31 03:50:19.0

Published:

31 March 2024 12:54 AM GMT

INDIA bloc mega rally,mega rally in Delhi ,INDIA bloc rally on Arvind Kejriwals arrest,Arvind Kejriwal,ഇന്‍ഡ്യ സംഖ്യത്തിന്‍റെ മഹാറാലി,ഇന്‍ഡ്യ മുന്നണി,അരവിന്ദ് കെജ്‍രിവാള്‍,ഡല്‍ഹി മദ്യനയ അഴിമതി,ഡല്‍ഹി മുഖ്യമന്ത്രി
X

ഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന്റെ അറസ്റ്റിനെതിരെ ഇന്‍ഡ്യ സഖ്യത്തിന്റെ മഹാറാലി ഇന്ന്. ഡൽഹി രാംലീല മൈതാനിലാണ് പ്രതിഷേധം. മല്ലികാർജുൻ ഖാർഖേ,രാഹുൽ ഗാന്ധി, ശരത് പവാർ, അഖിലേഷ് യാദവ് തുടങ്ങിയ നേതാക്കൾ പങ്കെടുക്കും.രാവിലെ 10 മുതലാണ് മഹാറാലി.

തെരഞ്ഞെടുപ്പ് കാലത്ത് പ്രതിപക്ഷത്തിനുനേരെ ഏകപക്ഷീയമായി നടക്കുന്ന ആക്രമണങ്ങളെ തുറന്നുകാട്ടുകയാണ് ഇന്ന് നടക്കുന്ന റാലിയിലൂടെ ഇന്‍ഡ്യ സഖ്യം ലക്ഷ്യംവെക്കുന്നത്. പ്രതിപക്ഷ പാർട്ടി നേതാക്കളെ കേന്ദ്രസർക്കർ നിരന്തര വേട്ടയാടുകയും ജയിലിൽ അടക്കുകയും ചെയ്യുമ്പോൾ, ഇതിനെതിരെ വലിയ പ്രതിഷേധം അനിവാര്യമാണെന്ന് നേതാക്കൾ പറഞ്ഞു.

കേന്ദ്രത്തിനെതിരെയുള്ള പോരാട്ടം ശക്തിപ്പെടുത്തുക കൂടിയാണ് ഇന്നത്തെ റാലിയിലൂടെ പ്രതിപക്ഷം. കേന്ദ്ര സർക്കാർ ഇ.ഡിയടക്കമുള്ള കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോ​ഗിച്ച് പ്രതിപക്ഷത്തെ വേട്ടയാടുകയെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. തുടർന്നാണ് സമരത്തിന് തീരുമാനിച്ചത്. തേജ്വസി യാദവ്, ഉദ്ധാവ് താക്കറെ, സീതാറാം യെച്ചൂരി, ഡി രാജ, ഫാറൂഖ് അബ്ദുള്ള തുടങ്ങി നിരവധി നേതാക്കൾ പങ്കെടുക്കും. മമത ബാനർജിയും എം.കെ സ്റ്റാലിനും പ്രതിനിധികളെ അയക്കും.

TAGS :

Next Story