14 മൊബൈൽ മെസഞ്ചർ ആപ്പുകൾ കേന്ദ്ര സർക്കാർ നിരോധിച്ചു
ജമ്മു കശ്മീര്‍ കേന്ദ്രീകരിച്ച് ഭീകരർ ഈ മെസഞ്ചർ ആപ്പുകൾ ഉപയോഗിക്കുന്നു എന്ന് കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി
ന്യൂഡല്‍ഹി: പതിനാല് മൊബൈൽ മെസഞ്ചർ ആപ്പുകൾ കേന്ദ്രസർക്കാർ മരവിപ്പിച്ചു. ഐ.എം.ഒ അടക്കമുള്ള ആപ്പുകളാണ് കേന്ദ്രം വിലക്കിയത്. ജമ്മു കശ്മീര്‍ കേന്ദ്രീകരിച്ച് ഭീകരർ ഈ മെസഞ്ചർ ആപ്പുകൾ ഉപയോഗിക്കുന്നു എന്ന് കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.
ക്രിപ് വൈസര്‍, എനിഗ്മ, സേഫ്‍വിസ്, വിക്കര്‍മീ, മീഡിയഫയര്‍, ബ്രിയര്‍, ബി ചാറ്റ്, നാന്‍ഡ്ബോക്സ്, കോണിയന്‍, ഐ.എം.ഒ, എലമെന്‍റ്, സെക്കന്‍റ് ലൈന്‍, സാന്‍ഗി, ത്രീമാ എന്നീ മെസഞ്ചര്‍ ആപ്പുകളാണ് കേന്ദ്രം നിരോധിച്ചത്. നിരോധിച്ച ആപ്പുകള്‍ക്ക് ഇന്ത്യയില്‍ ഓഫീസുകളോ പ്രതിനിധികളോ ഇല്ലെന്നും രാജ്യത്തെ നിയമങ്ങള്‍ ഇത്തരം ആപ്പുകള്‍ പാലിക്കുന്നില്ലെന്നും കേന്ദ്രം പറയുന്നു.
Next Story
Adjust Story Font
16