ഇന്ത്യ- ചൈന കമാൻഡർതല ചർച്ച ഈ മാസം 14ന്
പതിനാലാം തവണയാണ് ഇരു രാജ്യങ്ങളും തമ്മിൽ ചർച്ച നടത്തുന്നതെന്ന പ്രത്യേകതയുമുണ്ട്
ഇന്ത്യ-ചൈന കമാന്ഡർതല ചർച്ച ഈ മാസം 14 ന് നടക്കും. നിയന്ത്രണരേഖയിലെ സംഘർഷം പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ഇരു രാജ്യങ്ങളും ചർച്ച നടത്തുന്നത്. പതിനാലാം തവണയാണ് ഇരു രാജ്യങ്ങളും തമ്മിൽ ചർച്ച നടത്തുന്നതെന്ന പ്രത്യേകതയുമുണ്ട്. ലഫ്.ജനറൽ അനിൻഡ്യ സെൻഗുപ്ത ഇന്ത്യയെ പ്രതിനിധീകരിച്ച് ചർച്ചയ്ക്ക് നേതൃത്വം നൽകും.
അരുണാചൽ പ്രദേശിൽ പല തവണ ചൈന കയ്യേറ്റം നടത്തിയതാണ്. അരുണാചലിലെ ഷിയോമി ജില്ലയിൽ ചൈന കയ്യേറ്റം നടത്തി 60 കെട്ടിടങ്ങൾ നിർമിച്ചതിന്റെ ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. എൻഡിടിവിയാണ് മാക്സർ ടെക്നോളജീസ്, പ്ലാനറ്റ് ലാബ് എന്നീ സ്ഥാപനങ്ങളുടെ സാറ്റലൈറ്റ് ചിത്രങ്ങൾ അടിസ്ഥാനമാക്കി റിപ്പോർട്ട് ചെയ്തത്. പുറത്തുവന്ന സാറ്റലൈറ്റ് ചിത്രങ്ങൾ പ്രകാരം 2019 ൽ ഈ കെട്ടിടങ്ങളുണ്ടായിരുന്നില്ല. ഒരു വർഷം കൊണ്ടാണ് കെട്ടിടങ്ങൾ നിലവിൽ വന്നത്. ചൈനയുടെ കൈയേറ്റം അമേരിക്കൻ ഏജൻസിയായ പെന്റഗൺ സ്ഥിരീകരിച്ചിരുന്നു. ചൈനക്ക് മുന്നറിയിപ്പുമായി ഇന്ത്യ രംഗത്തു വന്നതാണ്. ഒരിഞ്ച് ഭൂമി കൈയ്യേറാൻ ആരെയും അനുവദിക്കില്ലെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ നേരത്തെ വ്യക്തമാക്കി. ആരുടേയും ഭൂമിയിൽ അവകാശം സ്ഥാപിക്കാൻ ഇന്ത്യക്ക് താത്പര്യമില്ലെന്നും രാജ്നാഥ് സിങ് കൂട്ടിച്ചേർത്തു.
Adjust Story Font
16