Quantcast

ബിഹാറിൽ സീറ്റ് വിഭജനം പൂർത്തിയാക്കി ഇൻഡ്യ

കനയ്യ കുമാറിന് സീറ്റ് നിഷേധിച്ച് സിപിഐ

MediaOne Logo

Web Desk

  • Published:

    29 March 2024 11:06 AM GMT

ബിഹാറിൽ സീറ്റ് വിഭജനം   പൂർത്തിയാക്കി ഇൻഡ്യ
X

പാറ്റ്‌ന: ബിഹാറിൽ ഇൻഡ്യ സഖ്യത്തിന്റെ സീറ്റ് വിഭജനം പൂർത്തിയായി. 26 സീറ്റുകളിൽ ആർ.ജെ.ഡിയും 9 സീറ്റുകളിൽ കോൺഗ്രസും അഞ്ച് സീറ്റിൽ ഇടതുപാർട്ടികളും മത്സരിക്കും.

പൂർണിയ, ഔറംഗബാദ് ഉൾപ്പെടെയുള്ള സീറ്റുകളിൽ കോൺഗ്രസ് അവകാശവാദം ഉന്നയിച്ചെങ്കിലും ലഭിച്ചില്ല. ഈ സീറ്റുകളിൽ ആർജെഡിയാണ് മത്സരിക്കുക. സിപിഐഎംഎൽ നാല് സീറ്റുകൾ ആവശ്യപ്പെട്ടെങ്കിലും മൂന്ന് സീറ്റുകളാണ് അനുവദിച്ചത്. സിപിഐയും സിപിഎമ്മും ഓരോ സീറ്റുകളിലായി മത്സരിക്കും.

പൂർണിയ സീറ്റുമായി ബന്ധപ്പെട്ട ചർച്ചകളാണ് സീറ്റ് വിഭജനം വൈകാൻ കാരണമായത്. പപ്പു യാദവിനെ പൂർണിയയിൽ മത്സരിപ്പിക്കാനായിരുന്നു കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നത് എന്നാൽ ആർജെഡി ഇത് വിസമ്മതിക്കുകയായിരുന്നു. കനയ്യ കുമാറിനെ ഉൾപ്പടെ മത്സരിപ്പിക്കാൻ കോൺഗ്രസ് ആവശ്യമുന്നയിച്ചെങ്കിലും ഇതിനെതിരെ സിപിഐ പ്രതിഷേധവുമായി രംഗത്തുവരികയായിരുന്നു. ബാഗുസരയിലാണ് കനയ്യ കുമാറിന് സീറ്റ് ആവശ്യപ്പെട്ടത്. കഴിഞ്ഞ തവണ ഇതേ മണ്ഡലത്തിൽ സിപിഐയുടെ സ്ഥാനാർഥിയായി കനയ്യ കുമാർ മത്സരിച്ചെങ്കിലും ബിജെപി സ്ഥാനാർഥിയോട് പരാജയുപ്പെടുകയായിരുന്നു. പിന്നീട് കനയ്യ കുമാർ കോൺഗ്രസിലേക്ക് ചേരുകയായിരുന്നു.

കത്തിഹാർ, കിഷൻഗഞ്ച്, പാറ്റ്‌ന സാഹിബ്, സംസാരം, ബഘൽപൂർ, മുസഫർനഗർ തുടങ്ങിയ പ്രധാന മണ്ഡലങ്ങൾ കോൺഗ്രസിന് ലഭിച്ചു.

TAGS :

Next Story