Quantcast

ഇന്ത്യ - ജി.സി.സി വാണിജ്യ ചർച്ച; കരാർ വെെകില്ലെന്ന് സൂചന നൽ കേന്ദ്രം

2006 മുതൽ 2008 വരെയുള്ള കലയളവിൽ വാണിജ്യ കരാർ സംബന്ധിച്ച ചർച്ചകൾ ഇന്ത്യയും ഗൾഫ്​ രാജ്യങ്ങളും തമ്മിൽ ആരംഭിച്ചിരുന്നു.

MediaOne Logo

Web Desk

  • Published:

    25 Aug 2023 5:41 PM GMT

ഇന്ത്യ - ജി.സി.സി വാണിജ്യ ചർച്ച; കരാർ വെെകില്ലെന്ന് സൂചന നൽ കേന്ദ്രം
X

ഇന്ത്യയുമായി സ്വതന്ത്ര വാണിജ്യ കരാർ ചർച്ച ഉടൻ പുനരാരംഭിക്കാൻ ജി.സി.സി രാജ്യങ്ങൾ താൽപര്യം പ്രകടിപ്പിച്ചതായി കേന്ദ്രസർക്കാർ. യു.എ.ഇക്കു പുറമെ മറ്റ്​ ഗൾഫ്​ രാജ്യങ്ങളുമായുള്ള കരാർ അധികം വൈകാതെ യാഥാർഥ്യമാകുമെന്ന്​ കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി പീയുഷ്​ ഗോയൽ പറഞ്ഞു. ജയ്​പൂരിലാണ്​ അദ്ദേഹം ഇതു സംബന്​ധിച്ച പ്രതികരണം നടത്തിയത്​. ജി 20 ഉച്ചകോടി നടക്കാനിരിക്കെ ഗൾഫ്​ രാജ്യങ്ങളുമായി അടുത്ത വാണിജ്യബന്ധം രൂപപ്പെടുത്താൻ തിരക്കിട്ട നീക്കത്തിലാണെന്നും കേന്ദ്രം വ്യക്​തമാക്കി. യു.എ.ഇയുമായുള്ള സമഗ്ര സാമ്പത്തിക കരാറിലൂടെ കൈവന്ന നേട്ടമാണ്​ മറ്റു ഗൾഫ്​ രാജ്യങ്ങളെ ഇന്ത്യയുമായി കൂടുതൽ അടുപ്പിക്കാൻ പ്രേരണ ആയത്. ​

എല്ലാ മേഖലകളിലേക്കും ഗൾഫ്​ രാജ്യങ്ങളിൽ നിന്ന്​ വലിയ തോതിലുള്ള നിക്ഷേപമാണ്​ വരുന്നത്​. ഇന്ത്യയുമായി സ്വതന്ത്ര വാണിജ്യ കരാർ ചർച്ചകൾ ഉടൻ പൂർത്തീകരിക്കാൻ സൗദി അറേബ്യ ഉൾപ്പെടെയുള്ള ഗൾഫ്​ രാജ്യങ്ങൾ മുന്നോട്ടു വന്നതായും മന്ത്രി പറഞ്ഞു. 2006 മുതൽ 2008 വരെയുള്ള കലയളവിൽ വാണിജ്യ കരാർ സംബന്ധിച്ച ചർച്ചകൾ ഇന്ത്യയും ഗൾഫ്​ രാജ്യങ്ങളും തമ്മിൽ ആരംഭിച്ചിരുന്നു. എന്നാൽ പിന്നീട്​ ചർച്ച വഴിമുട്ടി. പോയ വർഷം യു.എ.ഇയുമായി സമഗ്ര സാമ്പത്തിക കരാർ നിലവിൽ വന്നതോടെ മറ്റു ഗൾഫ്​ രാജ്യങ്ങൾ ആവേശപൂർവം രംഗത്തു വന്നതായും മന്ത്രി പീയുഷ്​ ഗോയൽ ചൂണ്ടിക്കാട്ടി. ഇന്ത്യ ആതിഥ്യം വഹിക്കുന്ന ജി 20 ഉച്ചകോടിയിൽ യു.എ.ഇ പ്രസിഡന്റ്​ ഉൾപ്പെടെയുള്ളവർ പ​ങ്കെടുക്കുമെന്നാണ്​ വിവരം. വ്യാപാര പങ്കാളിത്തം ഉയരുന്നത്​ ഇരുകൂട്ടർക്കും വലിയതോതിൽ നേട്ടമായി മാറുമെന്നാണ്​ ഇന്ത്യയുടെയും ജി.സി.സി രാജ്യങ്ങളുടെയും വിലയിരുത്തൽ.

TAGS :

Next Story