ബീഫ് കയറ്റുമതിയിൽ ഇന്ത്യ നാലാം സ്ഥാനത്ത്
ബ്രസീലും ഓസ്ട്രേലിയയുമാണ് ഒന്നും രണ്ടും സ്ഥാനത്തുള്ള മറ്റ് രാജ്യങ്ങള്‍.
ലോകത്ത് ഏറ്റവും കൂടുതൽ ബീഫ് കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയ്ക്ക് നാലാം സ്ഥാനമെന്ന് റിപ്പോർട്ടുകൾ. യു.എസ്.ഡി.എ പുറത്തു വിട്ട കണക്കുകൾ ഏറ്റവും കൂടുതൽ ബീഫ് കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ റാങ്കിംഗ് പട്ടികയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. ബ്രസീലും ഓസ്ട്രേലിയയുമാണ് ഒന്നും രണ്ടും സ്ഥാനത്തുള്ള മറ്റു രാജ്യങ്ങള്‍. മൂന്നാം സ്ഥാനത്ത് അമേരിക്കയുമാണ്.
2020 ലെ കണക്കുകൾ പ്രകാരം ലോകത്തിലെ ഏറ്റവും കൂടുതൽ ബീഫ് കയറ്റുമതി ചെയ്യുന്ന രാജ്യം ബ്രസീലാണ്. ബ്രസീൽ, ഓസ്‌ട്രേലിയ, യുണൈറ്റഡ് സ്റ്റേറ്റ്സ്, ഇന്ത്യ, അർജന്റീന, ന്യൂസിലാന്റ്, കാനഡ എന്നീ ഏഴ് രാജ്യങ്ങൾ 2020 ൽ 1 ബില്യൺ പൗണ്ടിലധികം ബീഫ് കയറ്റുമതി ചെയ്തു എന്ന് റിപ്പോർട്ടിൽ പറയുന്നു. ലോകത്തിലെ ബീഫ് കയറ്റുമതിയുടെ ഏകദേശം 24% ബ്രസീലിൽ നിന്നാണ്. 12% ഇന്ത്യയിൽ നിന്നാണ് ബീഫ് കയറ്റുമതി ചെയ്യുന്നത് എന്ന് റിപ്പോർട്ട് കാണിക്കുന്നു.
2022-ൽ ഇന്ത്യയിൽ നിന്ന് ഏകദേശം 1.5 ദശലക്ഷം മെട്രിക് ടൺ കാർക്കാസ് വെയ്റ്റ് ഇക്വിവലന്റ് (CWE) ബീഫ് കയറ്റുമതി ചെയ്തതായി റിപ്പോർട്ടിൽ കാണിക്കുന്നു. ഫുഡ് ആന്റ് അഗ്രികള്‍ച്ചറല്‍ ഓര്‍ഗനൈസേഷനും ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇകണോമിക് കോര്‍പറേഷനും സംയുക്തമായി പുറത്തുവിട്ട 2017 ലെ റിപ്പോര്‍ട്ടിൽ ഇന്ത്യ മൂന്നാം സ്ഥാനത്ത് ആയിരുന്നു. ലോകത്തൊട്ടാകെയുള്ള മൊത്തം ബീഫ് കയറ്റുമതി 10.95 ദശലക്ഷം ടൺ ആണെന്നും ഇത് 2026 ആകുമ്പോഴേക്കും 12.43 ദശലക്ഷം ടൺ ആയി ഉയരുമെന്നും റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു.
Adjust Story Font
16