ബ്രിട്ടീഷ് സ്ഥാനപതി കാര്യാലയത്തിന്റെ സുരക്ഷ വെട്ടിക്കുറച്ചു; പ്രതിഷേധം കടുപ്പിച്ച് ഇന്ത്യ
മാർച്ച് 19-നാണ് അമൃത്പാലിനെതിരായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ലണ്ടനിലെ ഇന്ത്യൻ സ്ഥാനപതി കാര്യാലയത്തിന് നേരെ ആക്രമണമുണ്ടായത്.

British High commission
ന്യൂഡൽഹി: ബ്രിട്ടനിലെ ഇന്ത്യൻ സ്ഥാനപതി കാര്യാലയത്തിന് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധം കടുപ്പിച്ച് ഇന്ത്യ. ഡൽഹിയിലെ ബ്രിട്ടീഷ് സ്ഥാനപതി കാര്യാലയത്തിന്റെ സുരക്ഷ വെട്ടിക്കുറച്ചു. ബ്രിട്ടീഷ് സ്ഥാനപതിയുടെ വസതിക്ക് മുന്നിലെ ബാരിക്കേഡുകൾ നീക്കി. സ്ഥാനപതി കാര്യാലയത്തിന് മുന്നിലെ പി.സി.ആർ വാനുകളും പിൻവലിച്ചിട്ടുണ്ട്.
Breaking: India removes all external security infront of the British High commission & high commissioner's residence. Move come after Indian commission in London was vandalized by Khalistani extremists. pic.twitter.com/GloYp1e8a9
— Sidhant Sibal (@sidhant) March 22, 2023
മാർച്ച് 19-നാണ് അമൃത്പാലിനെതിരായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ലണ്ടനിലെ ഇന്ത്യൻ സ്ഥാനപതി കാര്യാലയത്തിന് നേരെ ആക്രമണമുണ്ടായത്. ഖലിസ്ഥാൻ അനുകൂലികളാണ് ആക്രമണം നടത്തിയത്. ഇന്ത്യൻ സ്ഥാനപതി കാര്യാലയത്തിന് മുന്നിൽ പ്രതിഷേധിച്ച ഖലിസ്ഥാൻ വാദികൾ ദേശീയ പതാകയെ അപമാനിച്ചിരുന്നു.
ഇന്ത്യൻ സ്ഥാനപതി കാര്യാലയത്തിന് വേണ്ടത്ര സുരക്ഷയൊരുക്കുന്നതിൽ ബിട്ടീഷ് അധികൃതർക്ക് വീഴ്ച പറ്റിയതായി കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യയിലെ ബ്രിട്ടീഷ് കാര്യാലയത്തിന് അധികമായി ഒരുക്കിയ എല്ലാ സുരക്ഷാ സംവിധാനങ്ങളും നീക്കാൻ ഇന്ത്യ തീരുമാനിച്ചത്.
Adjust Story Font
16