വീണ്ടും പ്രതീക്ഷ: രാജ്യത്തെ പ്രതിദിന കോവിഡ് മൂന്ന് മാസത്തെ ഏറ്റവും കുറഞ്ഞ നിലയില്‍
77 ദിവസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ മരണ നിരക്കും 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തു
മൂന്ന് മാസത്തിന് ശേഷം ആദ്യമായി രാജ്യത്തെ പ്രതിദിന കോവിഡ് നിരക്ക് നാൽപതിനായിരത്തിന് താഴേക്ക്. 37,566 കോവിഡ് കേസുകളാണ് 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. തുടർച്ചയായ രണ്ടാം ദിനവും കോവിഡ് മരണനിരക്ക് ആയിരത്തിന് താഴെയെത്തി.
India reports 37,566 new #COVID19 cases, 56,994 recoveries, and 907 deaths in the last 24 hours, as per the Union Health Ministry.
— ANI (@ANI) June 29, 2021
Total cases: 3,03,16,897
Total recoveries: 2,93,66,601
Active cases: 5,52,659
Death toll: 3,97,637 pic.twitter.com/BK1Gi9IHSP
907 പ്രതിദിന കോവിഡ് മരണമാണ് റിപ്പോർട്ട് ചെയ്തത്. 77 ദിവസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ മരണ നിരക്കാണ് ഇത്. പ്രതിദിന കോവിഡ് പോസിറ്റീവ് നിരക്ക് 2.12 ശതമാനമായും കുറഞ്ഞു. പ്രതിവാര പോസിറ്റിവിറ്റി 2.74 ശതമാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കു പ്രകാരം പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തിന് താഴെയുള്ള പ്രദേശങ്ങൾ സുരക്ഷിത മേഖലയാണ്.
കോവിഡ് മുക്തി നിരക്കിലും പുരോഗതിയുണ്ട്. തുടർച്ചയായ നാൽപത്തിയേഴാം ദിവസവും പ്രതിദിന കോവിഡ് മുക്തി നിരക്ക് ഉയർന്നു. 24 മണിക്കൂറിനിടെ 57,000 പേരാണ് രോഗമുക്തരായത്. 96.87 ശതമാനമാണ് കോവിഡ് മുക്തി നിരക്ക്.
Adjust Story Font
16