Quantcast

ബഗുസരായി ലോക്സഭ സീറ്റിനെ ചൊല്ലി ഇൻഡ്യാ സഖ്യത്തിൽ തർക്കം

വിട്ടുതരാനാവില്ലെന്നു സി.പി.ഐയും നിലപാട് സ്വീകരിച്ചതോടെ തർക്കം രൂക്ഷമായി

MediaOne Logo

Web Desk

  • Published:

    26 March 2024 1:20 AM GMT

Begusarai
X

പ്രതീകാത്മക ചിത്രം

ഡല്‍ഹി: ബിഹാറിലെ ബഗുസരായി ലോക്സഭ സീറ്റിനെ ചൊല്ലി ഇൻഡ്യാ സഖ്യത്തിൽ തർക്കം.കനയ്യകുമാറിന് മത്സരിക്കാനായി സീറ്റ് വേണമെന്നാണ് കോൺഗ്രസ് ആവശ്യം. വിട്ടുതരാനാവില്ലെന്നു സി.പി.ഐയും നിലപാട് സ്വീകരിച്ചതോടെ തർക്കം രൂക്ഷമായി.

കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ കനയ്യകുമാർ രണ്ടാം സ്ഥാനത്ത് എത്തിയതിനാൽ ബേഗുസരായി അദ്ദേഹത്തിനായി വിട്ടുനൽകണം എന്നാണ് കോൺഗ്രസ് നിലപാട്. സി.പി.ഐ വിട്ട് കോൺഗ്രസിൽ എത്തിയ കനയ്യ ഇപ്പോൾ പ്രവർത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവ് ആണ്. എന്നാൽ എം. എൽ.എ കൂടിയായ അവധേഷ് കുമാർ റായിയെ സി.പി.ഐ പ്രഖ്യാപിച്ചു പ്രചരണം തുടങ്ങി.സി.പി.ഐ ദേശീയ ജനറൽ സെക്രട്ടറി ഡി.രാജ ബിഹാറിൽ എത്തിയാണ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവുമായി കൂടിക്കാഴ്ച നടത്തി.അദ്ദേഹത്തിന്‍റെ പിന്തുണ കൂടി നേടിയ ശേഷമായിരുന്നു പ്രഖ്യാപനം.കഴിഞ്ഞ തവണ രണ്ട് ലക്ഷത്തോളം വോട്ട് വാങ്ങി ആർ.ജെ.ഡി.മൂന്നാമതെത്തിയിരുന്നു.

സിറ്റിംഗ് എം.പിയും കേന്ദ്രമന്ത്രിയുമായ ഗിരിരാജ് സിംഗിന്‍റെ പേരാണ് ഇത്തവണയും ബി.ജെ.പി മുന്നോട്ട് വച്ചിരിക്കുന്നത്.കനയ്യ കുമാറിനെ കോൺഗ്രസ് മത്സരിപ്പിക്കുമെന്ന് മുൻകൂട്ടി കണ്ടാണ് സി.പി.ഐ സ്ഥാനാർഥിയെ മുൻകൂട്ടി പ്രഖ്യാപിച്ചത്. സംഘടയുടെ വോട്ട് കൂടി ലഭിച്ചത് കൊണ്ടാണ് കനയ്യ കഴിഞ്ഞ തവണ രണ്ടാമത് എത്തിയത് എന്ന വാദമാണ് സി.പി.ഐ ഉന്നയിക്കുന്നത്.മുന്നണിയിൽ 17 സീറ്റുകൾ ജെ.ഡി.യുവിനാണ് മാറ്റി വച്ചിരുന്നത്. മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ നേതൃത്വത്തിൽ ജെ.ഡി.യു,ബി.ജെ.പി പാളയത്തിൽ എത്തിയതോടെ കൂടുതൽ സീറ്റ് കോൺഗ്രസിന് ലഭിച്ചു.ബേഗുസരായി ഇങ്ങനെ നൽകുന്ന സീറ്റ് ആയി പരിഗണിക്കണം എന്നാണ് കോൺഗ്രസ് ആവശ്യം.



TAGS :

Next Story