നിയന്ത്രണങ്ങളില്ല; കോവിഡിനു ശേഷം രാജ്യം പൂര്‍വസ്ഥിതിയിലേക്ക്
കോവിഡ് അതിരൂക്ഷമായതിനെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളാണ് ഒഴിവാകുന്നത്
ഡല്‍ഹി: കോവിഡിന് ശേഷം രാജ്യം പൂർവസ്ഥിതിയിലേക്ക്. ഇന്ന് മുതൽ മാസ്കും സാനിറ്റൈസറും സാമൂഹിക അകലവും മാത്രമായിരിക്കും കോവിഡ് നിയന്ത്രണങ്ങളായി ഉണ്ടാവുക. ആൾക്കൂട്ടത്തിനും നിയന്ത്രണമില്ല.
കോവിഡ് അതിരൂക്ഷമായതിനെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളാണ് ഒഴിവാകുന്നത്. ഇനി മുതൽ ആൾക്കൂട്ടങ്ങൾക്ക് നിയന്ത്രണമില്ല. സർക്കാർ സ്വകാര്യ സ്ഥാപനങ്ങൾ 100 ശതമാനം ഹാജർ നിലയിൽ പ്രവർത്തിക്കാം. വിവാഹ മരണാനന്തര ചടങ്ങുകൾക്കുള്ള നിയന്ത്രണങ്ങളും ഒഴിവാകും. ജിമ്മുകളും ബാറുകളും പൂർവ സ്ഥിതിയിൽ പ്രവർത്തിക്കും. എന്നാൽ മാസ്കും സാനിറ്റൈസറും സാമൂഹിക അകലവും തുടരണമെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്‍റെ നിർദേശം. കേസുകൾ കൂടുന്ന സ്ഥലങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്താൻ സംസ്ഥാനങ്ങൾക്ക് അധികാരമുണ്ട്. കേന്ദ്രം നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതോടെ മഹാരാഷ്ട്ര സർക്കാർ മാസ്ക് ഉൾപ്പെടെ ഉള്ള കോവിഡ് നിയന്ത്രണങ്ങൾ പൂർണമായും നീക്കി. ഡൽഹിയിലും പശ്ചിമ ബംഗാളിലും പൊതുഇടങ്ങളിൽ മാസ്ക് ധരിച്ചില്ലെങ്കിൽ ഇനി മുതൽ പിഴ ഈടാക്കില്ല. വാക്സിനേഷൻ വേഗത്തിലാക്കി പ്രതിരോധം കൈവരിക്കാനുള്ള ആരോഗ്യമന്ത്രാലയത്തിന്‍റെ ഇടപെടൽ ഫലം കണ്ടതോടെയാണ് നിയന്ത്രണങ്ങൾ പിൻവലിച്ചത്.
Adjust Story Font
16