Quantcast

'കനേഡിയൻ ഉദ്യോഗസ്ഥർ രാജ്യംവിടണം'; അന്ത്യശാസനവുമായി ഇന്ത്യ

ഒക്ടോബർ 10നകം 40 നയതന്ത്ര പ്രതിനിധികളെ തിരിച്ചുവിളിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയതായി റിപ്പോര്‍ട്ട്

MediaOne Logo

Web Desk

  • Updated:

    2023-10-03 07:23:21.0

Published:

3 Oct 2023 5:44 AM GMT

India tells Canada to withdraw over 40 diplomatic staff
X

ന്യൂഡൽഹി: ഖലിസ്ഥാനി നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യ-കാനഡ നയതന്ത്ര തർക്കം രൂക്ഷമാകുന്നു. ഇന്ത്യയിലെ മുഴുവൻ കാനഡ ഉദ്യോഗസ്ഥരോടും രാജ്യംവിടാൻ കേന്ദ്രം നിർദേശിച്ചു. ഒക്ടോബർ 10നകം ഉദ്യോഗസ്ഥരെ പിൻവലിക്കണമെന്നാണ് ഇന്ത്യ കാനഡയ്ക്ക് അന്ത്യശാസനം നൽകിയിരിക്കുന്നത്.

നിലവിൽ 62 ഉദ്യോഗസ്ഥരാണ് ഇന്ത്യയിലെ കാനഡയുടെ നയതന്ത്ര കാര്യാലയങ്ങളിലുള്ളത്. ഇതിൽ 40 പേരെ പിൻവലിക്കാനാണു കേന്ദ്ര വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്. 'ഫിനാൻഷ്യൽ ടൈംസ്' ആണു വാർത്ത പുറത്തുവിട്ടത്. അതേസമയം, പുതിയ നീക്കത്തെക്കുറിച്ച് കേന്ദ്രം ഇതുവരെ ഔദ്യോഗിക വാർത്താകുറിപ്പ് പുറത്തിറക്കിയിട്ടില്ല.

ഉദ്യോഗസ്ഥരുടെ എണ്ണം കുറക്കാൻ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നേരത്തെ കാനഡ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

Summary: India tells Canada to withdraw over 40 diplomatic staff and has set a deadline of October 10 for the repatriation: Report

TAGS :

Next Story