Quantcast

മാലദ്വീപ്​ പ്രസിഡൻറിനെ അട്ടിമറിക്കാൻ ഇന്ത്യ ശ്രമിച്ചെന്ന്​ വാഷിങ്​ടൺ പോസ്​റ്റ്​ റിപ്പോർട്ട്​

ഭരണപക്ഷത്തെ എംപിമാർക്ക് കൈക്കൂലി കൊടുത്ത് കളംമാറ്റാൻ ശ്രമിച്ചെന്നാണ് ആരോപണം

MediaOne Logo

Web Desk

  • Published:

    1 Jan 2025 6:10 AM GMT

maldives president mohamed muizzu
X

ന്യൂഡൽഹി: മാലദ്വീപിൽ പ്രസിഡന്റ് മുഹമ്മദ് മുയിസുവിനെ അട്ടിമറിക്കാൻ ഇന്ത്യ ശ്രമിച്ചെന്ന് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട്. ഭരണപക്ഷത്തെ എംപിമാർക്ക് കൈക്കൂലി കൊടുത്ത് കളംമാറ്റാൻ ശ്രമിച്ചെന്നാണ് ആരോപണം. രഹസ്യനീക്കം തിരിച്ചറിഞ്ഞ് മുയിസു പ്രതിരോധിച്ചെന്നും വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ടിൽ പറയുന്നു.

ജനുവരിയിലാണ്​ ഇന്ത്യയുടെ വിദേശ ഇൻറലിജൻസ്​ ഏജൻസിയായ ​‘റോ’യുടെ ഏജൻറ്​ മാലദ്വീപിലെ​ പ്രതിപക്ഷ നേതാക്കളെ സമീപിക്കുന്നത്​. തുടർന്ന്​ പ്രസിഡൻറിനെ പുറത്താക്കാൻ പ്രതിപക്ഷ പാർട്ടിയായ മാലദ്വീവിയൻ ഡെമോക്രാറ്റിക്​ പാർട്ടി അംഗങ്ങൾ ആറ്​ മില്യൺ ഡോളർ​ ഇന്ത്യയിൽനിന്ന്​ ആവശ്യപ്പെട്ടതായി റിപ്പോർട്ടിൽ പറയുന്നു​.

വാഷിംഗ്ടൺ പോസ്റ്റിന് ലഭിച്ച 'ഡെമോക്രാറ്റിക് റിന്യൂവൽ ഇനിഷ്യേറ്റീവ്' എന്ന ആഭ്യന്തര രേഖയിൽ, മാലദ്വീപിലെ പ്രതിപക്ഷ രാഷ്ട്രീയക്കാർ മുയിസുവിന്റെ സ്വന്തം പാർട്ടിയിൽ (പീപ്പിൾസ് നാഷണൽ കോൺഗ്രസ്) നിന്നുള്ളവർ ഉൾപ്പെടെ 40 പാർലമെന്റ് അംഗങ്ങൾക്ക് കൈക്കൂലി നൽകാൻ നിർദേശിച്ചതായി വെളിപ്പെടുത്തുന്നുണ്ട്​.

വാഷിംഗ്ടൺ ഡിസിയിലെ ഇന്ത്യൻ എംബസിയിലെ മുതിർന്ന ‘റോ’ ഉദ്യോഗസ്ഥനും മുൻ ഇന്ത്യൻ പൊലീസ് സർവീസ് ഉദ്യോഗസ്ഥനുമായ ശിരീഷ് തോറത്ത്, ബിജെപി മുൻ വക്താവായിരുന്ന പത്രപ്രവർത്തകനും രാഷ്ട്രീയക്കാരനുമായ സാവിയോ റോഡ്രിഗസ് എന്നീ രണ്ട് ഇടനിലക്കാരാണ്​ മുയിസുവിനെ അട്ടിമറിക്കാനുള്ള സാധ്യതകൾ തേടിയതെന്നും റിപ്പോർട്ടിൽ വ്യക്​തമാക്കി​. അത്തരമൊരു പദ്ധതി നിലവിലുണ്ടെന്ന് തോറാട്ടും റോഡ്രിഗസും വാഷിങ്​ടൻ പോസ്റ്റിനോട് സ്ഥിരീകരിച്ചുവെങ്കിലും അവർ ഇന്ത്യൻ സർക്കാരിന് വേണ്ടിയാണോ പ്രവർത്തിക്കുന്നതെന്ന്​ വ്യക്​തമാക്കിയിട്ടില്ല. റിപ്പോർട്ടിൽ ഇന്ത്യയും ഇതുവരെ പ്രതികരിച്ചിട്ടില്ല.

2023 സെപ്​റ്റംബറിലാണ്​ മുയിസു മാലദ്വീപ്​ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെടുന്നത്​. 'ഇന്ത്യ ഔട്ട്' കാമ്പയിനുമായാണ്​ അദ്ദേഹം തെരഞ്ഞെടുപ്പിനെ നേരിട്ടത്​. തുടക്കക്കാലത്ത്​ അദ്ദേഹത്തിന്​ ഇന്ത്യാ വിരുദ്ധ നിലപാടുകൾ ആയിരുന്നുവെങ്കിലും പിന്നീട്​ സൗഹൃദം സ്​ഥാപിക്കുകയുണ്ടായി.

സാധാരണ മാലദ്വീപ്​ പ്രസിഡൻറി​െൻറ ആദ്യ വിദേശ സന്ദർശനം ഇന്ത്യയിലേക്കാണ്​ ഉണ്ടാകാറ്​. എന്നാൽ, മുയിസു ഇന്ത്യ സന്ദർശനം ഒഴിവാക്കുകയും പകരം ജനുവരിയിൽ തുർക്കിയിലേക്കും തുടർന്ന് ചൈനയിലേക്കും യാത്ര ചെയ്തു. കൂടാതെ അദ്ദേഹത്തിന്റെ മൂന്ന് ഉപമന്ത്രിമാർ സാമൂഹിക മാധ്യമങ്ങൾ വഴി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിക്കുകയും ചെയ്​തിരുന്നു. ഇതോടെ ഇരുരാജ്യങ്ങളും തമ്മിലെ ബന്ധം വഷളായി.

2018നും 2023നും ഇടയിൽ മാലിദ്വീപിൽ അധികാരത്തിലിരുന്ന എംഡിപി ഇന്ത്യയെ ഒരു സൗഹൃദ രാജ്യമായാണ്​ കണക്കാക്കിയിരുന്നത്​. അതേസമയം, മുയിസു ചൈനയുമായി കൂടുതൽ ആഭിമുഖ്യം കാണിക്കുന്നതാണ്​ കണ്ടുവന്നത്​. ​ അതേസമയം, അദ്ദേഹം കഴിഞ്ഞ ഒക്ടോബറിൽ ന്യൂഡൽഹി സന്ദർശിക്കുകയും ദ്വീപ് രാജ്യത്തിന്റെ ദുർബലമായ സമ്പദ്​ വ്യവസ്ഥയെ സഹായിക്കാൻ കറൻസി കൈമാറ്റ കരാറിലടക്കം ഒപ്പിട്ടതോടെ ഇരു രാജ്യങ്ങളും തമ്മിലെ ബന്ധത്തിൽ പുനരുജ്ജീവനമുണ്ടായി.

TAGS :

Next Story