Quantcast

'ദീദിയെ ഇന്ത്യയ്ക്ക് വേണം': മമതയെ പ്രധാനമന്ത്രിയാക്കാന്‍ ക്യാമ്പെയിനുമായി തൃണമൂല്‍

രാഷ്ട്രീയത്തില്‍ നാലു പതിറ്റാണ്ട് പിന്നിടുന്ന മമതയെ രാജ്യത്തെ ആദ്യ ബംഗാളി പ്രധാനമന്ത്രിയാക്കണമെന്ന് വോട്ടര്‍മാരോട് അഭ്യര്‍ഥിക്കാനാണ് പുതിയ ക്യാമ്പെയിന്‍

MediaOne Logo

Web Desk

  • Updated:

    2022-05-14 12:09:32.0

Published:

14 May 2022 12:05 PM GMT

ദീദിയെ ഇന്ത്യയ്ക്ക് വേണം: മമതയെ പ്രധാനമന്ത്രിയാക്കാന്‍ ക്യാമ്പെയിനുമായി തൃണമൂല്‍
X

കൊല്‍ക്കത്ത: 2024ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പുതിയ ക്യാമ്പെയിനുമായി തൃണമൂല്‍ കോണ്‍ഗ്രസ്. 'ഇന്ത്യയ്ക്ക് ദീദിയെ വേണം' എന് പേരിലാണ് മമത ബാനര്‍ജിയെ മുന്‍നിര്‍ത്തിയുള്ള ക്യാമ്പെയിന്‍. രാഷ്ട്രീയത്തില്‍ നാലു പതിറ്റാണ്ട് പിന്നിടുന്ന മമതയെ രാജ്യത്തെ ആദ്യ ബംഗാളി പ്രധാനമന്ത്രിയാക്കണമെന്ന് വോട്ടര്‍മാരോട് അഭ്യര്‍ഥിക്കാനാണ് പുതിയ ക്യാമ്പെയിന്‍.

"ജനപക്ഷ നയങ്ങള്‍ മുന്‍നിര്‍ത്തിയുള്ള മമത ബാനര്‍ജിയുടെ ഭരണം എല്ലാ ഇന്ത്യക്കാര്‍ക്കും ലഭ്യമാകണം. 2024ലെ പൊതുതെരഞ്ഞെടുപ്പിലൂടെ ആദ്യമായി രാജ്യത്തിന് ബംഗാളി പ്രധാനമന്ത്രിയെ ലഭിക്കണം. സമഗ്രവികസനം ലക്ഷ്യമിട്ടുള്ള ജനപക്ഷ നയങ്ങളാണ് മമതയുടേത്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നാല് പതിറ്റാണ്ട് പൂര്‍ത്തിയാക്കിയിരിക്കുകയാണ് മമത"- തൃണമൂല്‍ പുതിയതായി തുടങ്ങിയ വെബ് സൈറ്റില്‍ പറയുന്നു.

ഡിജിറ്റല്‍ ക്യാമ്പെയിനിലൂടെ രാജ്യമെമ്പാടുമുള്ള ജനങ്ങളുമായി സംവദിക്കാനാകുമെന്നും മമതയുടെ ഭരണ നേട്ടങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കാനാകുമെന്നും തൃണമൂല്‍ കരുതുന്നു. ഇതിന്‍റെ തുടക്കമാണ് ഇന്ത്യയ്ക്ക് ദീദിയെ ആവശ്യമുണ്ടെന്ന ക്യാമ്പെയിന്‍.

അതേസമയം മൂന്നാമങ്കത്തിന് തയ്യാറാണെന്ന സൂചന പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കിയിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികളെല്ലാം 100 ശതമാനം പൂര്‍ത്തിയാകാതെ തനിക്കു വിശ്രമമില്ലെന്നാണ് മോദി പറഞ്ഞത്- 'ഗുജറാത്തിന്റെ മണ്ണാണ് മോദിയെ രൂപപ്പെടുത്തിയത്. സംഭവിച്ച കാര്യങ്ങളെല്ലാം നല്ലതിനാണ്. 100 ശതമാനം ലക്ഷ്യം പൂര്‍ത്തിയാക്കണം'- എന്നാണ് മോദി പറഞ്ഞത്.

Summary- Ahead of the 2024 Lok Sabha election, the Trinamool Congress (TMC) has rolled out a new campaign called 'India Wants Mamata Di'

TAGS :

Next Story