Quantcast

ഇന്ത്യ ലോകത്തെ മൂന്നാത്തെ സാമ്പത്തിക ശക്തിയായി മാറും; സ്വാതന്ത്ര്യ ദിന ആശംസകൾ നേർന്ന് രാഷ്ട്രപതി

സ്ത്രീപുരുഷ സമത്വത്തിലേക്ക് ഇന്ത്യ വളരുകയാണെന്നും രാഷ്ട്രപതി ദ്രൗപതി മുർമു

MediaOne Logo

Web Desk

  • Published:

    14 Aug 2024 2:18 PM GMT

India will become the worlds third largest economy; President wishes you Happy Independence Day, latest news malayalam, droupathi murmu, 78th indepedence day ഇന്ത്യ ലോകത്തെ മൂന്നാത്തെ സാമ്പത്തിക ശക്തിയായി മാറും; സ്വാതന്ത്ര്യ ദിന ആശംസകൾ നേർന്ന് രാഷ്ട്രപതി
X

ന്യൂഡൽ​ഹി: 78മത് സ്വാതന്ത്ര്യ ദിനത്തിൽ ആശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. എല്ലാവരും സ്വാതന്ത്ര്യ ദിനം ആഘോഷിക്കണമെന്ന് രാജ്യത്തോട് രാഷ്ട്രപതി ആവശ്യപ്പെട്ടു. സ്വാതന്ത്ര്യം നേടി തരുന്നതിൽ പ്രധാന പങ്കുവെച്ച സമരസേനാനികൾക്ക് രാഷ്ട്രപതി ആദരമർപ്പിച്ചു.

ഇന്ത്യ ലോകത്തെ മൂന്നാത്തെ സാമ്പത്തിക ശക്തിയായി മാറുമെന്ന് അവകാശപ്പെട്ട രാഷ്ട്രപതി കോവിഡ് 19 പോലെയുള്ള മഹാമാരികളെ നമ്മൾ അതിജീവിച്ചവരാണെന്നും വ്യക്തമാക്കി. സ്ത്രീപുരുഷ സമത്വത്തിലേക്ക് ഇന്ത്യ വളരുകയാണെന്ന് പറഞ്ഞ ദ്രൗപതി മുർമു സ്ത്രീ ശാക്തീകരണത്തേയും പ്രകീർത്തിച്ചു.

'കാർഷിക രംഗത്തും ഇന്ത്യ വളരുകയാണ്. ഇന്ത്യയുടെ വികസനത്തിൽ കർഷകർ നിർണായക സ്ഥാനം വഹിച്ചു'- രാഷ്ട്രപതി ചൂണ്ടിക്കാട്ടി. രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുന്നതായി പറഞ്ഞ അവർ വികസിത് ഭാരതത്തിലൂടെ രാജ്യത്തെ യുവാക്കൾ സ്വയം പര്യാപ്തതയിലെത്തിയതായും അവകാശപ്പെട്ടു.

TAGS :

Next Story