ഫൈസര്‍, മൊഡേണ വാക്‌സിനുകള്‍ ഇന്ത്യ വാങ്ങില്ലെന്ന് റിപ്പോര്‍ട്ട്
രണ്ട് വാക്‌സിനുകള്‍ക്കും ഇന്ത്യയില്‍ ഉപയോഗിക്കുന്ന കോവിഷീല്‍ഡിനേക്കാള്‍ ഇരട്ടിയിലധികം വിലയുണ്ട്.
ചെലവ് കുറഞ്ഞ ഇന്ത്യന്‍ വാക്‌സിനുകള്‍ ഉല്‍പാദനം കൂട്ടിയ സാഹചര്യത്തില്‍ ഫൈസര്‍, മൊഡേണ വാക്‌സിനുകള്‍ ഇന്ത്യ വാങ്ങില്ലെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ട് വാക്‌സിനുകള്‍ക്കും ഇന്ത്യയില്‍ ഉപയോഗിക്കുന്ന കോവിഷീല്‍ഡിനേക്കാള്‍ ഇരട്ടിയിലധികം വിലയുണ്ട്. മൊഡേണയ്ക്ക് ഇന്ത്യന്‍ പങ്കാളിയായ സിപ്ലയിലൂടെ ഇന്ത്യയില്‍ അടിയന്തിര ഉപയോഗത്തിനുള്ള അനുമതിയുണ്ട്. ഫൈസര്‍ സൂക്ഷിക്കാന്‍ അള്‍ട്രാ കോള്‍ഡ് സ്‌റ്റോറേജ് ആവശ്യമാണ്. ഇന്ത്യയില്‍ മിക്ക ഇടങ്ങളിലും ഇതിനുളള സൗകര്യമില്ല. കോവിഡ് രൂക്ഷമായ സമയത്ത് ഇന്ത്യ കമ്പനികളോട് വാക്‌സിന്‍ ആവശ്യപ്പെട്ടിരുന്നതായും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
അമേരിക്കയിലും യൂറോപ്പിലും മാത്രം നിര്‍മിച്ചിട്ടുള്ള വാക്‌സിനുകളുടെ പാര്‍ശ്വഫലങ്ങളില്‍ നിയമ പരിരക്ഷ വേണമെന്ന കമ്പനികളുടെ ആവശ്യം ഇന്ത്യ നേരത്തെ തള്ളിയിരുന്നു. ഇന്ത്യയില്‍ ഒരു കമ്പനികള്‍ക്കും ഇത്തരത്തിലുള്ള സംരക്ഷണം ലഭിക്കുന്നില്ല.
അതേസമയം, ഇന്ത്യയുടെ അഭ്യന്തര വാക്‌സിന്‍ ഉല്‍പാദനം മൂന്നിരട്ടിയായി വര്‍ധിപ്പിക്കുമെന്ന് ആരോഗ്യ മന്ത്രി മന്‍സുഖ് മാന്ദവ്യ പറഞ്ഞു. ഒക്ടോബറില്‍ 300 ദശലക്ഷം ഡോസുകള്‍ ലഭ്യമാക്കും. ഇന്ത്യയുടെ വാക്‌സിന്‍ കയറ്റുമതി പുനരാരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. ഇന്ത്യയില്‍ നിര്‍മിച്ച ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്‌സിനും കേന്ദ്ര സര്‍ക്കാരിന്റെ അനുമതിക്കായി കാത്തിരിക്കുകയാണ്.
Adjust Story Font
16