ഇന്ത്യക്കാരൻ സഹയാത്രികന്റെ ദേഹത്തേക്ക് മൂത്രമൊഴിച്ചതായി പരാതി; സംഭവം ന്യൂയോർക്ക്-ഡൽഹി വിമാനത്തിൽ
ഇയാളെ വിമാനത്തിൽ നിന്ന് പുറത്താക്കി അറസ്റ്റ് ചെയ്തു
ന്യൂഡൽഹി: ഡൽഹിയിൽ നിന്ന് ന്യൂയോർക്കിലേക്ക് പോവുകയായിരുന്ന ഇന്ത്യക്കാരൻ അമേരിക്കൻ എയർലൈൻസ് വിമാനത്തിൽ സഹയാത്രികന്റെ മേൽ മൂത്രമൊഴിച്ചതായി പരാതി.മദ്യപിച്ചെത്തിയ ഇയാൾ തർക്കത്തിനിടെ സഹയാത്രികന്റെ ദേഹത്തേക്ക് മൂത്രമൊഴിക്കുകയായിരുന്നെന്നാണ് റിപ്പോർട്ട്.തുടർന്ന് ഇയാളെ വിമാനത്തിൽ നിന്ന് പുറത്താക്കുകയും എയർലൈൻസിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്തു.
തിങ്കളാഴ്ച രാത്രിയാണ് സംഭവം.സംഭവത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ കൂടുതൽ അന്വേഷിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.അമേരിക്കൻ എയർലൈൻസ് വിമാനം തിങ്കളാഴ്ച രാത്രി 9 മണിയോടെയാണ് ഡൽഹി വിമാനത്താവളത്തിൽ ലാൻഡ് ചെയ്തത്. മൂത്രം ദേഹത്തായ യാത്രക്കാരൻ എയർലൈനിൽ ഔദ്യോഗികമായി പരാതി നൽകിയതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ കുറച്ച് മാസങ്ങളായി മദ്യം കഴിച്ചതിന് ശേഷം സഹയാത്രികർക്ക് നേരെ യാത്രക്കാർ മൂത്രമൊഴിക്കുന്ന നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അമേരിക്കൻ എയർലൈൻസ് വിമാനത്തിൽ രണ്ട് മാസത്തിനിടെ ഇത്തരത്തിൽ നടക്കുന്ന രണ്ടാമത്തെ സംഭവമാണിത്.
മാർച്ചിൽ സഹയാത്രികനെ മൂത്രമൊഴിച്ചെന്നാരോപിച്ച് യുഎസ് സർവകലാശാലയിലെ ഇന്ത്യൻ വിദ്യാർഥിയായ ആര്യ വോറയെ അമേരിക്കൻ എയർലൈൻസ് വിലക്കിയിരുന്നു.
കഴിഞ്ഞ നവംബറിൽ എയർ ഇന്ത്യ വിമാനത്തിലെ ബിസിനസ് ക്ലാസിൽ മദ്യപിച്ച ഒരാൾ പ്രായമായ സ്ത്രീയുടെ മേൽ മൂത്രമൊഴിച്ചിരുന്നു. ഈ വർഷം ജനുവരിയിലായിരുന്നു സംഭവം റിപ്പോർട്ട് ചെയ്തത്. പ്രതിയെ അറസ്റ്റ് ചെയ്യുകയും 30 ദിവസത്തേക്ക് വിമാനത്തിൽ യാത്ര ചെയ്യുന്നതിൽ നിന്ന് വിലക്കുകയും ചെയ്തിരുന്നു.
Adjust Story Font
16