Quantcast

30 ടൺ മരുന്നുകൾ; ഫലസ്തീന് വീണ്ടും സഹായവുമായി ഇന്ത്യ

കാൻസർ മരുന്നുകൾ അടക്കമുള്ള അവശ്യമരുന്നുകളാണ് അയച്ചത്.

MediaOne Logo

Web Desk

  • Published:

    29 Oct 2024 7:37 AM GMT

Indian sends 30 tonnes of essential medical supplies to Palestine
X

ന്യൂഡൽഹി: ഇസ്രായേൽ അധിനിവേശത്തിൽ ദുരിതമനുഭവിക്കുന്ന ഫലസ്തീൻ ജനതക്ക് വീണ്ടും സഹായഹസ്തവുമായി ഇന്ത്യ. 30 ടൺ അവശ്യമരുന്നുകളാണ് ഇത്തവണ ഫലസ്തീനിലേക്ക് അയക്കുന്നത്. കാൻസർ മരുന്നുകളും ഇതിൽ ഉൾപ്പെടുന്നുണ്ട്.

''ഫലസ്തീൻ ജനതക്കുള്ള ഇന്ത്യയുടെ പിന്തുണ തുടരുന്നു. ജീവൻരക്ഷാ മരുന്നുകളും കാൻസർ മരുന്നുകളുമടക്കം 30 ടൺ മെഡിക്കൽ സഹായമാണ് ഇത്തവണ ഫലസ്തീനിലേക്ക് അയക്കുന്നത്''- വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ എക്‌സിൽ കുറിച്ചു.

യുഎൻ റിലീഫ് വഴി 30 ടൺ ഭക്ഷ്യവസ്തുക്കളും മരുന്നുകളും കഴിഞ്ഞ ആഴ്ച ഇന്ത്യ ഫലസ്തീനിലേക്ക് അയച്ചിരുന്നു.

TAGS :

Next Story