Quantcast

ആഴ്ചയിൽ 48 മണിക്കൂർ ജോലി: ലോകത്തെ കഠിനാധ്വാനികളിൽ ഇന്ത്യക്കാർ ആറാം സ്ഥാനത്ത്

ഇന്ത്യയിലെ ഓരോ വ്യക്തിയും ആഴ്ചയിൽ ശരാശരി 47.7 മണിക്കൂർ ജോലി ചെയ്യുന്നു

MediaOne Logo

Web Desk

  • Updated:

    2023-11-06 10:29:43.0

Published:

6 Nov 2023 9:36 AM GMT

Indians are among hardest workers in the world
X

യുവതീ യുവാക്കൾ ആഴ്ചയിൽ 70 മണിക്കൂറെങ്കിലും ജോലി ചെയ്യണമെന്ന ഇൻഫോസിസ് സഹസ്ഥാപകൻ നാരായണമൂർത്തിയുടെ വാക്കുകൾ വിവാദം സൃഷ്ടിച്ചിരുന്നു. എന്നാൽ കഠിനാധ്വാനത്തിൽ ഇന്ത്യക്കാർ അല്ലെങ്കിൽ തന്നെ മുന്നിലാണെന്നാണ് അടുത്തിടെ നടത്തിയ ഒരു സർവേ സൂചിപ്പിക്കുന്നത്.

ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷന്റെ കണക്കുപ്രകാരം ലോകത്ത് കഠിനാധ്വാനം ചെയ്യുന്നവരിൽ ആറാം സ്ഥാനത്താണ് ഇന്ത്യക്കാർ. അതായത് ഇന്ത്യയിലെ ഓരോ വ്യക്തിയും ആഴ്ചയിൽ ശരാശരി 47.7 മണിക്കൂർ ജോലി ചെയ്യുന്നു. 2023 ഏപ്രിലിലെ കണക്കാണിത്.

ഭൂട്ടാൻ, കോംഗോ, ഗാംബിയ തുടങ്ങിയ രാജ്യങ്ങളാണ് ഇന്ത്യക്ക് മുന്നിൽ. ചൈനക്കാരാണ് ഇന്ത്യക്ക് തൊട്ടു പിന്നിൽ- 46.1 ആണ് ചൈനക്കാരുടെ ശരാശരി ജോലി സമയം. വിയറ്റ്‌നാംകാർ 41.5 മണിക്കൂറും മലേഷ്യക്കാർ 43.2 മണിക്കൂറും ഫിലിപ്പീനികൾ 39.2 മണിക്കൂറു ജപ്പാൻകാർ 36.6 മണിക്കൂറും അമേരിക്കക്കാർ 36.4 മണിക്കൂറും ജോലി ചെയ്യുന്നവരാണ്.

ഇന്ത്യയിലെ യുവതലമുറയുടെ കാര്യക്ഷമത പരിതാപകരമാണെന്നായിരുന്നു നാരായണമൂർത്തി പോഡ്കാസ്റ്റിൽ പറഞ്ഞത്. മറ്റ് രാജ്യങ്ങളോട് കിടപിടിക്കാൻ ദൈർഘ്യമേറിയ പ്രവർത്തനസമയം അനിവാര്യമാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. 70 മണിക്കൂർ ജോലി സമയം ആകുമ്പോൾ ആറ് ദിവസം ജോലി ചെയ്യുന്ന ഒരാൾ 12 മണിക്കൂർ ജോലി ചെയ്യണമെന്നും യുവതീയുവാക്കൾക്ക് കുടുംബത്തിനൊപ്പം സമയം ചെലവഴിക്കണ്ടേ എന്നുമൊക്കെയാണ് നാരായണമൂർത്തിയുടെ പരാമർശത്തിൽ പ്രധാനമായും ഉയർന്ന ചോദ്യം

TAGS :

Next Story