യു.എൻ പ്രമേയത്തിന്റെ വോട്ടെടുപ്പിൽ നിന്നും ഇന്ത്യ വിട്ടുനിന്നത് ഞെട്ടിപ്പിച്ചു; സി.പി.എം-സി.പി.ഐ സംയുക്ത പ്രസ്താവന
ഫലസ്തീനോടുള്ള ഐക്യദാർഢ്യം പ്രകടപ്പിച്ച് സി.പി.എമ്മിന്റെ നേതൃത്വത്തിൽ നാളെ ഡൽഹിയിൽ ധർണ നടത്തും
ഡൽഹി: യു.എൻ പ്രമേയത്തിന്റെ വോട്ടെടുപ്പിൽ നിന്നും ഇന്ത്യ വിട്ടുനിന്നത് ഞെട്ടിപ്പിച്ചെന്ന് സി.പി.എമ്മിന്റെയും സി.പി.ഐയുടെയും സംയുക്ത പ്രസ്താവന. ഫലസ്തീനോടുള്ള ഇന്ത്യയുടെ ദീർഘകാല പിന്തുണയിൽ നിന്നുള്ള പിന്മാറ്റമാണെന്നും പ്രസ്താവനയിൽ പറയുന്നു. സി.പി.ഐ ജനറൽ സെക്രട്ടറി ഡി രാജയും സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും സംയുക്തമായാണ് പ്രസ്താവന പുറത്തിറക്കിയത്.
ഫലസ്തീനോടുള്ള ഐക്യദാർഢ്യം പ്രകടപ്പിച്ച് സി.പി.എമ്മിന്റെ നേതൃത്വത്തിൽ നാളെ ഡൽഹിയിൽ ധർണ നടത്തും. ഗസ്സയിൽ കൂട്ടകുരുതിയാണ് നടക്കുന്നത്. അതുകൊണ്ട് തന്നെ ഇസ്രായേൽ ഈ അധിനിവേശം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് ഡൽഹിയിലെ എ.കെ.ജി ഭവന് മുന്നിൽ നാളെ ഉച്ചക്ക് 12 മണിക്ക് ധർണ സംഘടിപ്പിക്കുന്നത്. കേന്ദ്രകമ്മറ്റി അംഗങ്ങളും പി.ബി അംഗങ്ങളും ഉൾപ്പടെയുള്ളവർ ധർണ്ണയിൽ പങ്കെടുക്കും.
അതേസമയം, ഗസ്സയിൽ വെടിനിർത്തലിന് വേണ്ടി വോട്ട് ചെയ്യുന്നതിൽ നിന്ന് ഇന്ത്യ വിട്ടു നിന്നതിൽ ലജ്ജിക്കുന്നുവെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. അഹിംസയുടെയും സത്യത്തിന്റെയും തത്വങ്ങളിലാണ് നമ്മുടെ രാജ്യം സ്ഥാപിതമായതെന്നും പ്രിയങ്ക ട്വീറ്റ് ചെയ്തു.
Adjust Story Font
16