Quantcast

ബിഹാര്‍ ദുരന്തം മുതല്‍, കടലുണ്ടിയിലും പെരുമണ്ണിലും പൊലിഞ്ഞ ജീവനുകള്‍ വരെ; ഇന്ത്യ കണ്ട ഏറ്റവും വലിയ ട്രെയിന്‍ അപകടങ്ങള്‍

800 പേരുടെ ജീവനെടുത്ത ബിഹാര്‍ ദുരന്തം മുതല്‍, കടലുണ്ടിയിലും പെരുമണ്ണിലും പൊലിഞ്ഞ ജീവനുകള്‍ വരെ; ഇന്ത്യ കണ്ട ഏറ്റവും വലിയ ട്രെയിന്‍ അപകടങ്ങള്‍ അറിയാം...

MediaOne Logo

Web Desk

  • Updated:

    2023-06-04 12:13:25.0

Published:

3 Jun 2023 4:52 AM GMT

India, deadliest rail accidents,Report,deadliest rail,train accident india,ട്രെയിന്‍ അപകടം, ഇന്ത്യ, അപകടം, മരണം, ഒഡീഷ,train accident history, train accident india
X

2001ലെ കടലുണ്ടി തീവണ്ടിയപകടം

ഇന്ത്യ കണ്ട ഏറ്റവും വലിയ ട്രെയിന്‍ അപകടങ്ങളില്‍ ഒന്നിനാണ് രാജ്യം ഇന്നലെ സാക്ഷിയായത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ട്രെയിന്‍ ഗതാഗത സംവിധാനമുള്ള രാജ്യങ്ങളില്‍ ഒന്നായ ഇന്ത്യയില്‍ വലിയ ട്രെയിന്‍ അപകടങ്ങള്‍ക്ക് രാജ്യം ഇതിന് മുൻപും സാക്ഷിയായിട്ടുണ്ട്.

800 ഓളം പേരുടെ മരണത്തിനിടയാക്കിയ ബിഹാര്‍ ട്രെയിന്‍ അപകടം മുതല്‍ കേരളത്തില്‍ നടന്ന പെരുമണ്‍ ദുരന്തവും കടലുണ്ടി അപകടവുമെല്ലാം ഞെട്ടലോടെയാണ് രാജ്യം കണ്ടത്.

ബിഹാർ ട്രെയിൻ ദുരന്തം

1981 ജൂൺ 6ന് ബിഹാറില്‍ പാസഞ്ചർ ട്രെയിൻ മറിഞ്ഞുണ്ടായ അപകടത്തിൽ 500 മുതൽ 800 വരെ ആളുകൾക്ക് ജീവൻ നഷ്ടമായെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയിലെ ഏറ്റവും വലിയ ട്രെയിന്‍ അപകടങ്ങളില്‍ ഒന്നായി കണക്കാക്കുന്നതും ഇതേ അപകടമാണ്. ബിഹാറിലെ ഒരു പാസഞ്ചര്‍ ട്രെയിന്‍ സഹർസ ജില്ലയിലെ ബഗ്മതി പുഴയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. ചുഴലിക്കാറ്റും വെള്ളപ്പൊക്കവുമെല്ലാം ഈ അപകടത്തിന് കാരണമായി പലരും ചൂണ്ടിക്കാട്ടുന്നു.

പെരുമൺ ദുരന്തം

കേരളം സാക്ഷിയായ ഏറ്റവും വലിയ തീവണ്ടി ദുരന്തമാണ് പെരുമണ്‍ ദുരന്തം. മൂന്നരപ്പതിറ്റാണ്ട് മുൻപുണ്ടായ ട്രെയിൻ ദുരന്തത്തിൽ നൂറിലധികം പേർക്കാണ് ജീവൻ നഷ്ടമായത്. 1988 ജൂലൈ എട്ടിന് കൊല്ലം ജില്ലയിലെ പെരിനാടിനടുത്തുള്ള പെരുമൺ പാലത്തിൽ നിന്ന് ബാംഗ്ലൂർ-കന്യാകുമാരി ഐലന്‍റ് എക്സ്പ്രസ് പാളംതെറ്റി അഷ്ടമുടിക്കായലിലേക്ക് മറിയുകയായിരുന്നു. മൂന്നര പതിറ്റാണ്ട് മുന്‍പ് നടന്ന ആ ട്രെയിനപകടത്തില്‍ 105 പേർ മരിക്കുകയും ഇരുന്നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ട്രെയിനിന്‍റെ എഞ്ചിൻ പെരുമൺ പാലം പിന്നിട്ട് നിമിഷങ്ങൾക്കകം 14 ബോഗികൾ അഷ്ടമുടിക്കായലിലേക്ക്‌ മറിയുകയായിരുന്നു. അപകടം നടന്നത് ചുഴലിക്കാറ്റുമൂലമാണെന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും യഥാർത്ഥ ദുരന്തകാരണം ഇന്നും അജ്ഞാതമാണ്

കടലുണ്ടി തീവണ്ടിയപകടം

കോഴിക്കോട് ജില്ലയിലെ കടലുണ്ടിയിൽ വെച്ച് മദ്രാസ് മെയിൽ പുഴയിലേക്ക് മറിഞ്ഞാണ് കടലുണ്ടി അപകടം സംഭവിക്കുന്നത്. 2001 ജൂൺ 22-നുണ്ടായ ഈ അപകടത്തില്‍ 52 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.

മദ്രാസ് മെയിൽ (മംഗലാപുരം-ചെന്നൈ എക്സ്പ്രസ് ) ട്രെയിന്‍ കടലുണ്ടി പുഴയുടെ മീതെ കടന്നുപോകുമ്പോൾ കടലുണ്ടി പാലം തകരുകയും മൂന്ന് ബോഗികൾ പുഴയിലേക്ക് മറിയുകയുമായിരുന്നു. 52 പേരുടെ ജീവന്‍ നഷ്ടപ്പെട്ട അപകടത്തില്‍ 222 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഇന്ത്യ കണ്ട ഏറ്റവും വലിയ ട്രെയിന്‍ അപകടങ്ങള്‍ അറിയാം...

1950കളിലെ ട്രെയിന്‍ അപകടങ്ങള്‍

1950 ഏപ്രിൽ 12 - കുമയോൺ എക്സ്പ്രസ് പാളം തെറ്റി നദിയിൽ വീണു- 50 മരണം

1950 മേയ് 7 - ബിഹാറിൽ ട്രെയിൻ പാലത്തിൽനിന്ന് മറിഞ്ഞ് 81 മരണം

1954 മാർച്ച് 31- ഗൊരഖ്പൂരിനടുത്ത് പാസഞ്ചർ ട്രെയിനിൽ സ്ഫോടകവസ്തുക്കൾ കൊണ്ടുപോകുന്നതിനിടെ പൊട്ടിത്തെറിച്ചു- 31 മരണം

1954 സെപ്റ്റംബർ 27ന് ജനഗണ്‍-രഘുനാഥ്പള്ളി സ്റ്റേഷനും ഇടയിൽ 319 ഡൗൺ എക്സ്പ്രസ് പാളം തെറ്റി - 136 മരണം

1954 സെപ്റ്റംബർ 28 - ഹൈദരാബാദ് യസന്തി നദിയിൽ ട്രെയിൻ വീണ് 136 മരണം

1956 നവംബർ 23 മദ്രാസ്-തൂത്തുക്കുടി എക്‌സ്‌പ്രസ് നദിയിലേക്ക് മറിഞ്ഞു - 104 മരണം

1960കളിലെ ട്രെയിന്‍ അപകടങ്ങള്‍

1961 ജനുവരി 4 - ഉമേഷ്നഗറിന് സമീപം രണ്ട് പാസഞ്ചർ ട്രെയിനുകൾ കൂട്ടിയിടിച്ച് 35 മരണം

1961 ഒക്ടോബർ 20 - റാഞ്ചി എക്സ്പ്രസ് പാളം തെറ്റി - 47 മരണം

1963 ജൂലൈ 22 - ഉദ്യാൻ അബ തൂഫാൻ എക്സ്പ്രസ് തുണ്ടല ജങ്ഷനു സമീപം എത്മദ്പൂരിൽ പാളം തെറ്റി 100ലധികം മരണം

1964 ഡിസംബർ 23 - പാമ്പൻ-ധനുഷ്കോടി പാസഞ്ചർ രാമേശ്വരം ചുഴലിക്കാറ്റിൽപ്പെടുന്നു- 126 മരണം

1966 ജൂൺ 13 - മാട്ടുംഗ റെയിൽവേ സ്റ്റേഷന് സമീപം രണ്ട് പാസഞ്ചർ ട്രെയിനുകൾ കൂട്ടിയിടിച്ച് 57 മരണം

19 മാർച്ച് 1968 - ഡെക്കാൻ എക്‌സ്‌പ്രസും ബീരൂർ-ഹുബ്ലി പാസഞ്ചർ ട്രെയിനും കൂട്ടിയിടിച്ച് 53 മരണം

1969 ജൂലൈ 14 - ജയ്പൂരിൽ ചരക്ക് തീവണ്ടി പാസഞ്ചർ ട്രെയിനിൽ ഇടിച്ച് 85 മരണം

1970കളിലെ ട്രെയിന്‍ അപകടങ്ങള്‍

1972 ഏപ്രില്‍ 26- മൈസൂരില്‍ വെച്ച് പാളം തെറ്റിയ ട്രെയിന്‍ അപകടത്തില്‍ 21 മരണം

1974 ഫെബ്രുവരി 21- മൊറാദാബാദിൽ പാസഞ്ചർ ട്രെയിൻ ചരക്ക് തീവണ്ടിയിൽ ഇടിച്ച് 41 മരണം

1980കളിലെ ട്രെയിന്‍ അപകടങ്ങള്‍

1981 ജൂൺ 6 - ബിഹാർ ട്രെയിൻ പാളം തെറ്റി ബാഗ്മതി നദിയിൽ വീണ് 500 മുതല്‍ 800 വരെ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതതായാണ് കണക്കുകള്‍

1981 ജൂലൈ 16 -മധ്യപ്രദേശിൽ ചരക്ക് ട്രെയിൻ നർമദ എക്‌സ്പ്രസിന്റെ പിറകിൽ ഇടിച്ച് 50 മരണം

1981 ജൂലൈ 31- ബഹവൽപൂരിനടുത്ത് ട്രെയിനിന്റെ ആറ് കോച്ചുകൾ പാളം തെറ്റി 43 മരണം

1982 ജനുവരി 27 - ആഗ്രക്കു സമീപം ചരക്ക് തീവണ്ടിയും പാസഞ്ചർ ട്രെയിനും കൂട്ടിയിടിച്ച് 50 മരണം

1984 സെപ്റ്റംബർ 15 - മധ്യപ്രദേശിലെ ചാരേഗാവിനു സമീപം പാസഞ്ചർ ട്രെയിൻ നദിയിൽ മുങ്ങി 150 മരണം

1986 മാർച്ച് 10 - ബിഹാറിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് 50ലധികം മരണം

1987 ജൂലൈ 8- ആന്ധ്രപ്രദേശിലെ മച്ചേരിയലിൽ എക്‌സ്പ്രസ് ട്രെയിൻ പാളം തെറ്റി 53 മരണം

1988 ഏപ്രിൽ 18- ലളിത്പൂരിനടുത്ത് ട്രെയിൻ പാളം തെറ്റി 75 മരണം

1988 ജൂലൈ 8 - ഐലൻഡ് എക്‌സ്പ്രസ് അഷ്ടമുടിക്കായലിൽ വീണ് 105 മരണം

1989 മേയ് 14 - കർണാടക എക്‌സ്പ്രസ് പാളം തെറ്റി 69 മരണം

1989 നവംബർ 1 - ഉത്തർപ്രദേശിലെ സകൽദിഹയിൽ ഉദ്യാൻ അഭ തൂഫാൻ എക്സ്പ്രസ് പാളം തെറ്റി 48 മരണം

1990കളിലെ ട്രെയിന്‍ അപകടങ്ങള്‍

1990 ജൂൺ 25 - ബിഹാറിലെ മംഗരയിൽ ചരക്ക് തീവണ്ടി പാസഞ്ചർ ട്രെയിനുമായി കൂട്ടിയിടിച്ച് 60 മരണം

1993 ജൂലൈ 16 - ബിഹാറിലെ ദർഭംഗ ജില്ലയിലുണ്ടായ ട്രെയിൻ അപകടത്തിൽ 60 മരണം

1993 സെപ്റ്റംബർ 21- രാജസ്ഥാനിലെ ഛബ്രക്കു സമീപം കോട്ട-ബിന പാസഞ്ചർ ട്രെയിനും ചരക്ക് ട്രെയിനും കൂട്ടിയിടിച്ച് 71 മരണം

1995 മേയ് 14 - മദ്രാസ്-കന്യാകുമാരി എക്സ്പ്രസ് സേലത്തിന് സമീപം ചരക്ക് ട്രെയിനുമായി കൂട്ടിയിടിച്ച് 52 മരണം

1995 ആഗസ്റ്റ് 20 - ഫിറോസാബാദിന് സമീപം ട്രെയിനുകൾ കൂട്ടിയിടിച്ച് 400 മരണം

1996 ഏപ്രിൽ 18 - ഗോരഖ്പൂരിനടുത്ത് പാസഞ്ചർ തീവണ്ടി നിർത്തിയിട്ട ചരക്ക് ട്രെയിനുമായി കൂട്ടിയിടിച്ച് 60 മരണം

1997 ഏപ്രിൽ 18 - ഗോരഖ്പൂരിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് 60 മരണം

1998 ജനുവരി 6- ബറേലി-വാരാണസി പാസഞ്ചർ ട്രെയിൻ - കാശി വിശ്വനാഥ് എക്സ്പ്രസുമായി കൂട്ടിയിടിച്ച് 70 മരണം

1998 നവംബർ 26 - ജമ്മുതാവി-സീൽദ എക്‌സ്പ്രസ് ഖന്നയിലെ ഫ്രോണ്ടിയർ ഗോൾഡൻ ടെമ്പിൾ മെയിലിന്റെ പാളം തെറ്റിയ മൂന്ന് കോച്ചുകളുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 212 മരണം

1999 ആഗസ്റ്റ് 2 - ബ്രഹ്മപുത്ര മെയിൽ അവധ് അസം എക്‌സ്പ്രസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 285 മരണം

2000ത്തിന് ശേഷം നടന്ന ട്രെയിന്‍ അപകടങ്ങള്‍

2001 ജൂൺ 22 - മംഗലാപുരം-ചെന്നൈ മെയിൽ ട്രെയിൻ കടലുണ്ടി പുഴയിലേക്ക് വീണ് 52 മരണം

2005 ഒക്ടോബർ 29 - ഡെൽറ്റ ഫാസ്റ്റ് പാസഞ്ചർ ട്രെയിൻ പാളം തെറ്റി 114 മരണം

2008 ആഗസ്റ്റ് 1 - ആന്ധ്രപ്രദേശിലെ കേസമുദ്രം സ്റ്റേഷൻ കടക്കുന്നതിനിടെ ഗൗതമി എക്‌സ്പ്രസിന് തീപിടിച്ച് 40 മരണം

2010 ജൂലൈ 9 - ഉത്തര ബംഗ എക്‌സ്‌പ്രസും വനാഞ്ചൽ എക്‌സ്പ്രസും സൈന്തിയ റെയിൽവേ സ്റ്റേഷനിൽ കൂട്ടിയിടിച്ച് 66 മരണം

2014 മേയ് 26 ഗോരഖ്ധാം എക്സ്പ്രസ് ഉത്തർപ്രദേശിലെ ഖലീലാബാദ് സ്റ്റേഷന് സമീപം ചരക്ക് ട്രെയിനുമായി കൂട്ടിയിടിച്ച് 25 മരണം

2014 ജൂലൈ 23 മേഡക് ജില്ലയിൽ നന്ദേഡ്-സെക്കന്ദരാബാദ് പാസഞ്ചർ തീവണ്ടി മസായ്പേട്ട് ഗ്രാമത്തിൽ ആളില്ലാ ലെവൽ ക്രോസിൽ സ്കൂൾ ബസുമായി കൂട്ടിയിടിച്ച് 20 മരണം

2015 മാർച്ച് 20 - ഉത്തർപ്രദേശിലെ റായ്ബറേലിയിൽ ഡെറാഡൂൺ-വാരണാസി ജന്ത എക്സ്പ്രസ് പാളം തെറ്റി 58 മരണം

2016 നവംബർ 20 ഇന്ദോർ-രാജേന്ദ്ര നഗർ എക്‌സ്പ്രസിന്‍റെ 14 കോച്ചുകൾ പാളം തെറ്റി 152 മരണം

2017 ജനുവരി 21 - ജഗദൽപൂർ-ഭുവനേശ്വർ ഹിരാഖണ്ഡ് എക്സ്പ്രസ് വിജയനഗരത്തിലെ കുനേരുവിനടുത്ത് പാളം തെറ്റി 41 മരണം

TAGS :

Next Story