വാക്സിനെടുത്തവർക്ക് വിമാന ടിക്കറ്റ് നിരക്കിൽ ഇളവുമായി ഇൻഡിഗോ
കോവിഡ് വാക്സിനെടുത്തവർക്ക് വിമാന ടിക്കറ്റ് നിരക്കിൽ ഇളവുമായി ഇൻഡിഗോ. ബുധനാഴ്ച മുതലാണ് ഇളവുകൾ പ്രാബല്യത്തിൽ വരിക. ഒരു ഡോസോ പൂർണമായി രണ്ട് ഡോസോ എടുത്തവർക്ക് അടിസ്ഥാന ടിക്കറ്റ് വിലയിൽ പത്ത് ശതമാനം വരെ ഇളവാണ് നൽകുക. ഇത്തരത്തിൽ ഓഫർ നൽകുന്ന ഇന്ത്യയിലെ ആദ്യത്തെ വിമാനക്കമ്പനിയാണ് ഇൻഡിഗോ.
ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഇന്ത്യയിലുള്ള വാക്സിനെടുത്ത പതിനെട്ട് വയസ്സ് തികഞ്ഞ യാത്രക്കാർക്കാണ് ഓഫർ ലഭിക്കുക.
" യാത്രക്കാർ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ കേന്ദ്ര ആരോഗ്യ - കുടുംബ ക്ഷേമ മന്ത്രാലയം നൽകുന്ന കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് നൽകണം. തങ്ങളുടെ വാക്സിനേഷൻ വിവരങ്ങൾ ആരോഗ്യ സേതു ആപ്പിൽ ചെക്ക് ഇൻ സമയത്ത് കാണിച്ചാലും മതിയാകും" - വിമാനക്കമ്പനി വക്താവ് പറഞ്ഞു.
Got vaccinated? Grab this exclusive offer! Know more https://t.co/w6MLsY5oCZ #LetsIndiGo #Aviation #GetVaccinated #Vaccinated pic.twitter.com/P0LbiHKK4t
— IndiGo (@IndiGo6E) June 23, 2021
"രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയെന്ന നിലയിൽ രാജ്യത്തെ വാക്സിനേഷൻ യജ്ഞത്തിന്റെ ഭാഗമാവാൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കാൻ ഞങ്ങളുടെ ഉത്തരവാദിത്തമായി കരുതുന്നു. ഈ ഓഫർ മുഖേന അവർ വാക്സിനേഷനിൽ ഭാഗമാവുക മാത്രമല്ല, അവർക്ക് കുറഞ്ഞ നിരക്കിൽ വിമാന യാത്ര നടത്താനും കഴിയും."- വിമാനക്കമ്പനിയുടെ ചീഫ് സ്ട്രാറ്റജി ആൻഡ് റവന്യു ഓഫീസർ സഞ്ജയ് കുമാർ പറഞ്ഞു. ഓഫർ ഇൻഡിഗോ വെബ്‌സൈറ്റിലൂടെ മാത്രമാണ് ലഭ്യമാവുക.
Adjust Story Font
16