Quantcast

ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി

ചെന്നൈയിൽ നിന്ന് മുംബൈയിലേക്ക് പുറ​​പ്പെട്ട വിമാനത്തിനാണ് ബോംബ് ഭീഷണി സ​​ന്ദേശം ലഭിച്ചത്

MediaOne Logo

Web Desk

  • Updated:

    1 Jun 2024 6:45 AM

Published:

1 Jun 2024 6:26 AM

indigo airlines
X

ഇന്‍ഡിഗോ എയര്‍ലൈന്‍സ്

ചെന്നെ: ചെന്നൈയിൽ നിന്ന് മുംബൈയിലേക്ക് പോകുകയായിരുന്ന ഇൻഡിഗോ വിമാനത്തിൽ ബോംബ് ഭീഷണി. വിമാനത്തിൽ നിന്ന് യാത്രക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചതായി ഇൻഡിഗോ അറിയിച്ചു.

ചെന്നൈയിൽ നിന്ന് മുംബൈയിലേക്ക് സർവീസ് നടത്തുന്ന ഇൻഡിഗോ 6ഇ 5314 വിമാനത്തിനായിരുന്നു ബോംബ് ഭീഷണി. മുംബൈയിൽ വിമാനം ഇറങ്ങിയതിന് പിന്നാലെ ഒഴിഞ്ഞ സ്ഥലത്തേക്ക മാറ്റി​. നിലവിൽ വിമാനം പരിശോധിക്കുകയാണെന്നും എല്ലാ യാത്രക്കാരെയും സുരക്ഷിതമായി ഇറക്കിയതായി ഇൻഡിഗോ അറിയിച്ചു.

സുരക്ഷാ പരിശോധനകൾക്കൊടുവിൽ വിമാനം ടെർമിനൽ ഏരിയയിലെത്തിക്കുമെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.

ചൊവ്വാഴ്ച വാരണാസിയിലേക്ക് പോയ മറ്റൊരു ഇൻഡിഗോ വിമാനത്തിന് ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബോംബ് ഭീഷണി ലഭിച്ചു.പരിശോധനക്കൊടുട്ടിൽ ഭീഷണി വ്യാജമാണെന്ന് സ്ഥിരീകരിച്ചു.

TAGS :

Next Story