Quantcast

പണപ്പെരുപ്പം റെക്കാർഡിൽ, അച്ഛേ ദിൻ കാണാനാകുമോ?; മോദിയോട് ടിആർഎസ് നേതാവിന്റെ ചോദ്യങ്ങൾ

കോടിക്കണക്കിന് ഇന്ത്യക്കാർ അവർക്ക് മിനിമം വരുമാനം കിട്ടുന്ന തൊഴിൽ കണ്ടെത്താൻ പാടുപെടുകയാണെന്നും മോദി സർക്കാരിന്റെ 'പുതിയ ഇന്ത്യ' യാഥാർത്ഥ്യമാണെന്നും അവർ പരിഹിസിച്ചു

MediaOne Logo

Web Desk

  • Updated:

    2022-05-30 14:00:43.0

Published:

30 May 2022 1:46 PM GMT

പണപ്പെരുപ്പം റെക്കാർഡിൽ, അച്ഛേ ദിൻ കാണാനാകുമോ?; മോദിയോട് ടിആർഎസ് നേതാവിന്റെ ചോദ്യങ്ങൾ
X

രാജ്യത്ത് ക്രമസമാധാന പാലനമില്ല, പണപ്പെരുപ്പം റെക്കോർഡ് ഭേദിച്ചിരിക്കുന്നു, അച്ഛേദിൻ ജനങ്ങൾക്കു കാണാനാകുമോ എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ചോദിച്ച് തെലങ്കാന രാഷ്ട്ര സമിതി (ടിആർഎസ്) നേതാവ് കെ കവിത. ഇതു കൂടാതെ സ്ത്രീ ശാക്തീകരണം മുതൽ തൊഴിലില്ലായ്മ വരെയുള്ള വിവിധ പ്രശ്‌നങ്ങളിൽ കേന്ദ്ര സർക്കാരിനോട് അവർ ചോദ്യം ഉന്നയിക്കുകയും ചെയ്തു. 'ഒരിക്കലും പാലിക്കാത്ത വാഗ്ദാനങ്ങളെക്കുറിച്ച്' കേന്ദ്രത്തോട് എട്ട് ചോദ്യങ്ങൾ ഉന്നയിക്കുന്നുവെന്നായിരുന്നു ടി.ആർ.എസ് നേതാവിന്റെ ട്വീറ്റ്.

'എവിടെയാണ് വനിത സംവരണ ബിൽ?, ഇന്ത്യയുടെ ജി.ഡി.പി കുറയുകയാണ്'. അതേസമയം ഇവിടെ പെട്രോളിന്റെയും ഗ്യാസിന്റെയും ഡീസലിന്റെയും വില ഉയരുകയാണെന്നും അവർ ചൂണ്ടിക്കാട്ടി. ഇന്ധനവിലയെല്ലാം ഇങ്ങനെ വർധിപ്പിച്ചിട്ടും അതിൽ നിന്നുള്ള പണം എവിടെയാണ് നിക്ഷേപിച്ചതെന്നും അവർ ചോദിച്ചു. തെലങ്കാനയോടുള്ള പക്ഷപാതം എപ്പോൾ അവസാനിപ്പിക്കുമെന്നും 7000 കോടി രൂപയുടെ കുടിശ്ശിക എപ്പോഴാണ് ബിജെപി സർക്കാർ സംസ്ഥാനത്തിന് നൽകുകയെന്നും അവർ ചോദിച്ചു. പരാജയപ്പെട്ട ക്രമസമാധാനം, പരാജയപ്പെട്ട സംവിധാനങ്ങൾ - 'നല്ല കാലം' എപ്പോഴാണ് ഇന്ത്യയിലെ ജനങ്ങൾക്ക് ലഭിക്കുക?, കേന്ദ്ര സർക്കാരിനോട് എട്ട് ചോദ്യങ്ങൾ ചോദിച്ച ടി.ആർ.എസ് നേതാവ് കർഷകരെ ഇന്ത്യയുടെ ഹൃദയമിടിപ്പാണെന്ന് വിശേഷിപ്പിച്ചു. എന്നാൽ ഇന്ന് തെലങ്കാനയിലെ നെൽകർഷകരും മഞ്ഞൾ കർഷകരും തങ്ങളുടെ കഠിനാധ്വാനത്തിന്റെ മിനിമം അംഗീകാരം തേടി ബിജെപിയുടെ കൈകളിൽ കഷ്ടപ്പെടുകയാണെന്നും അവർ പറഞ്ഞു. കോടിക്കണക്കിന് ഇന്ത്യക്കാർ അവർക്ക് മിനിമം വരുമാനം കിട്ടുന്ന തൊഴിൽ കണ്ടെത്താൻ പാടുപെടുകയാണെന്നും മോദി സർക്കാരിന്റെ 'പുതിയ ഇന്ത്യ' യാഥാർത്ഥ്യമാണെന്നും അവർ പരിഹിസിച്ചു.

TAGS :

Next Story