Quantcast

മണിപ്പൂരില്‍ കലാപത്തിന് അയവില്ല; കുക്കി എം.എൽ.എമാർ ഡൽഹിയിലേക്ക്

കലാപം തുടരുന്ന സാഹചര്യത്തിൽ കുകി സംഘടനകൾ ദേശീയപാത ഉപരോധം വീണ്ടും ആരംഭിച്ചു

MediaOne Logo

Web Desk

  • Published:

    11 Jun 2023 9:25 AM GMT

Manipur violence,Ten Kuki MLAs from Manipur ,Insurgency in Manipur will not let up; Kuki MLAs to Delhi,latest national news,മണിപ്പൂരില്‍ കലാപത്തിന് അയവില്ല; കുക്കി എം.എൽ.എമാർ ഡൽഹിയിലേക്ക്
X

ഇംഫാല്‍: മണിപ്പൂരിൽ കലാപം തുടരുന്ന സാഹചര്യത്തിൽ കുക്കി എം.എൽ.എമാർ ഡൽഹിയിലേക്ക്. ഒമ്പത് കുക്കി എംഎൽഎമാർ ഡൽഹിയിലെത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും എം.എല്‍എമാര്‍ കാണും.കഴിഞ്ഞദിവസം അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമക്കെതിരെ എം.എൽ.എമാർ ആഭ്യന്തര മന്ത്രിക്ക് കത്തയച്ചിരുന്നു.

കുക്കി സംഘടനകൾ ദേശീയപാത ഉപരോധം വീണ്ടും ആരംഭിച്ചു. മണിപ്പൂരിനെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളുമായി ബന്ധിക്കുന്ന ദിമാപുർ-ഇംഫാൽ ദേശീയ പാതയാണ് കുക്കി മേഖലകളിൽ ഉപരോധിച്ചത്. സമാധാനശ്രമങ്ങൾ തുടരുന്നതിനിടെ ഈ മാസം നാലിന് ഉപരോധം പിൻവലിച്ചിരുന്നു.

അവശ്യസാമഗ്രികൾക്ക് കടുത്ത ക്ഷാമം നേരിടുന്ന സംസ്ഥാനത്ത് ദേശീയപാത ഉപരോധം വീണ്ടും പ്രതിസന്ധി സൃഷ്ടിക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സന്ദർശനത്തെത്തുടർന്ന് മണിപ്പൂർ ശാന്തമാകുന്നതിനിടയിലാണ് വീണ്ടും അക്രമങ്ങൾ പൊട്ടിപ്പുറപ്പെട്ടത്.അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ ഇന്നലെ ഇംഫാലിലെത്തി മുഖ്യമന്ത്രി ബിരേൻ സിങ്ങുമായി ചർച്ച നടത്തിയിരുന്നു.


TAGS :

Next Story