Quantcast

ഇറാൻ വിദേശകാര്യ മന്ത്രി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി

ബിജെപി നേതാക്കളായിരുന്ന നൂപുർ ശർമ, ജിൻഡാൽ എന്നിവർ നടത്തിയ പ്രവാചകനിന്ദ ഇറാൻ അടക്കമുള്ള ലോകരാഷ്ട്രങ്ങൾ അപലപിച്ചിരുന്നു ഇന്ത്യൻ പ്രതിനിധികളെ വിളിച്ചുവരുത്തിയാണ് പലരാജ്യങ്ങളും പ്രതിഷേധം അറിയിച്ചത്.

MediaOne Logo

Web Desk

  • Published:

    9 Jun 2022 1:02 AM GMT

ഇറാൻ വിദേശകാര്യ മന്ത്രി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി
X

ന്യൂഡൽഹി: ത്രിദിന സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ ആമിർ അബ്ദുല്ലാഹിയാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. പ്രവാചകനിന്ദ ആഗോളതലത്തിൽ വിവാദമായ സാഹചര്യത്തിലാണ് സന്ദർശനം. പ്രവാചകനിന്ദ ആഗോളതലത്തിൽ വിവാദമായതിന് ശേഷം ഇന്ത്യയിൽ എത്തുന്ന ആദ്യ മുസ്‌ലിം ഭൂരിപക്ഷ രാജ്യത്തിന്റെ പ്രതിനിധിയാണ് ഹുസൈൻ അമീർ അബ്ദുല്ലാഹിയാൻ. ഇന്ത്യ ഇറാൻ നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു അബ്ദുല്ലാഹിയാന്റെ ഇന്ത്യ സന്ദർശനം.

ബിജെപി നേതാക്കളായിരുന്ന നൂപുർ ശർമ, ജിൻഡാൽ എന്നിവർ നടത്തിയ പ്രവാചകനിന്ദ ഇറാൻ അടക്കമുള്ള ലോകരാഷ്ട്രങ്ങൾ അപലപിച്ചിരുന്നു ഇന്ത്യൻ പ്രതിനിധികളെ വിളിച്ചുവരുത്തിയാണ് പലരാജ്യങ്ങളും പ്രതിഷേധം അറിയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടന്ന കൂടിക്കാഴ്ചയിലും അബ്ദുല്ലാഹിയാൻ സമാന വിഷയം ഉന്നയിച്ചതായാണ് സൂചന. വിവാദ പ്രസ്താവനയുടെ പശ്ചാത്തലത്തിൽ പല അറബ് രാഷ്ട്രങ്ങളുമായുള്ള രാജ്യത്തിന്റെ നയതന്ത്ര ബന്ധങ്ങളിൽ വിള്ളൽ വീഴുമോ എന്ന ആശങ്കയും കേന്ദ്രസർക്കാറിനുണ്ട്. വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായും അബ്ദുല്ലാഹിയാൻ കൂടിക്കാഴ്ച നടത്തുന്നുണ്ട്. വിദേശനിക്ഷേപം ഉൾപ്പെടെയുള്ള സാമ്പത്തികരംഗത്തും പ്രവാചകനെ നിന്ദിച്ചു കൊണ്ടുള്ള ബിജെപി നേതാക്കളുടെ പ്രസ്താവന തിരിച്ചടിയായേക്കും.

TAGS :

Next Story