Quantcast

സെപ്തംബർ 18 മുതൽ ആഡംബര ക്രൂയിസ് യാത്ര ഒരുക്കി ഐ.ആർ.സി.ടി.സി

രാജ്യത്തെ ആദ്യ തദ്ദേശീയ ആഡംബര ക്രൂയിസർ യാത്രക്കാർക്ക് ഗോവ, ദിയു, ലക്ഷദ്വീപ്, കൊച്ചി, ശ്രീലങ്ക തുടങ്ങിയ ഇടങ്ങളിലേക്ക് യാത്ര ചെയ്യാം

MediaOne Logo

Web Desk

  • Published:

    11 Sep 2021 1:58 PM GMT

സെപ്തംബർ 18 മുതൽ ആഡംബര ക്രൂയിസ് യാത്ര ഒരുക്കി ഐ.ആർ.സി.ടി.സി
X

ന്യൂഡൽഹി: സെപ്തംബർ 18 മുതൽ ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപറേഷൻ (ഐ.ആർ.സി.ടി.സി) ആദ്യ തദ്ദേശീയ ആഡംബര ക്രൂയിസ് യാത്രയൊരുക്കുന്നു.

യാത്രക്കാർക്ക് ഗോവ, ദിയു, ലക്ഷദ്വീപ്, കൊച്ചി, ശ്രീലങ്ക തുടങ്ങിയ ഇടങ്ങളിലേക്കാണ് യാത്ര ചെയ്യാനാവുക.

വാട്ടർവേയ്‌സ് ലെയ്ഷ്വർ ടൂറിസം പ്രൈവറ്റ് ലിമിറ്റഡിന്റെ കോർഡേിലയ ക്രുയിസസ് പ്രൈവറ്റ് കമ്പനിയുമായി ചേർന്നാണ് പദ്ധതി. ഐ.ആർ.സി.ടിസി വെബ്‌സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാം.

മുംബൈ ആസ്ഥാനമാക്കി തുടങ്ങുന്ന പദ്ധതി ആദ്യ ഘട്ടത്തിൽ ആഭ്യന്തര വിനോദ കേന്ദ്രങ്ങളിലേക്കാണ് യാത്ര ഒരുക്കുക. 2022 ഓടെ ചെന്നൈയിലേക്ക് ആസ്ഥാനം മാറ്റി ശ്രീലങ്കയിലെ കൊളംബോ, ഗാലെ, ജാഫ്‌ന, ട്രിങ്കോമാലി എന്നിവിടങ്ങളിലേക്ക് യാത്ര നടത്തും.

റസ്‌റ്റോറൻറ്, സിമ്മിംഗ് പൂൾ, ബാർ, ഓപ്പൺ സിനിമ, തിയേറ്റർ, കുട്ടികളുടെ കളിസ്ഥലം, ജിംനേഷ്യം തുടങ്ങിയ സൗകര്യങ്ങൾ ക്രൂയിസിലുണ്ടാകും. മെഡിക്കൽ സെൻററുമുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.

TAGS :

Next Story