Quantcast

ലഖ്‌നൗ,കൊല്‍ക്കത്ത ബിരിയാണിയെക്കാള്‍ മികച്ചതോ ചെന്നൈ ബിരിയാണി? ട്വിറ്ററില്‍ പൊരിഞ്ഞ ചര്‍ച്ച

ബിരിയാണിയുടെ ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു ട്വീറ്റ്

MediaOne Logo

Web Desk

  • Published:

    10 March 2023 7:55 AM GMT

dindigul biriyani
X

ഡിണ്ടിഗൽ ബിരിയാണി

ചെന്നൈ: ബിരിയാണി ഇഷ്ടമില്ലാത്തവര്‍ ചുരുക്കമായിരിക്കും. ചിക്കന്‍,മട്ടണ്‍,എഗ്ഗ്, വെജിറ്റബിള്‍ തുടങ്ങി പലരുടെയും ഇഷ്ടങ്ങള്‍ വ്യത്യസ്തമായിരിക്കുമെന്ന് മാത്രം. അതുപോലെ തന്നെയാണ് ഓരോ പ്രദേശത്തെയും ബിരിയാണിയായിരിക്കും ചിലര്‍ക്ക് പ്രിയം. അതുകൊണ്ട് തന്നെ ഏത് ബിരിയാണിയാണ് ഏറ്റവും മികച്ചതെന്ന് ചോദ്യത്തിന് കൃത്യമായ ഉത്തരമുണ്ടാകില്ല. ഇപ്പോഴിതാ അത്തരമൊരു ചര്‍ച്ചക്ക് ട്വിറ്ററില്‍ തുടക്കം കുറിച്ചിരിക്കുകയാണ്.


കൊല്‍ക്കത്തയിലും ലഖ്നൗവിലും കിട്ടുന്ന ബിരിയാണിയെക്കാള്‍ മികച്ചത് ചെന്നൈയിലെ ഡിണ്ടിഗൽ ബിരിയാണിയാണെന്ന യൂനുസ് ലസാനിയ എന്ന അക്കൗണ്ടില്‍ നിന്നുള്ള ട്വീറ്റാണ് ചര്‍ച്ചകള്‍ക്ക് വഴിവച്ചത്. ബിരിയാണിയുടെ ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു ട്വീറ്റ്. ''ഒട്ടും പ്രശസ്തമല്ലാത്ത ചൂടുള്ള ബിരിയാണി(ഹൈദരാബാദി ബിരിയാണി ഇപ്പോഴും എന്റെ പ്രിയപ്പെട്ടതാണ്). ചെന്നൈയിലെ ഡിണ്ടിഗൽ ബിരിയാണി തികച്ചും വിസ്മയകരമാണ്.ഇഷ്ടപ്പെട്ടു, ലഖ്‌നൗവിനെക്കാളും കൊല്‍ക്കത്ത ബിരിയാണിയെ ക്കാളും ഇതു മികച്ചതാണ്. വളരെ രുചിയുള്ളത്. ഇത് ഈറോഡ് അമ്മൻ മെസിൽ നിന്നാണ്. ആരും വാഗ്വാദങ്ങളുമായി വരണ്ട'' എന്നായിരുന്നു യൂനുസ് കുറിച്ചത്. സമ്മിശ്ര പ്രതികരണങ്ങളാണ് ട്വീറ്റിന് ലഭിച്ചത്.

''ബസുമതി ഒഴികെയുള്ള ഏതെങ്കിലും അരിയിൽ നിന്ന് ഉണ്ടാക്കുന്ന ഒരു വിഭവത്തെ ബിരിയാണി എന്ന് വിളിക്കരുത്'' എന്നായിരുന്നു ഒരാളുടെ അഭിപ്രായം. ഹൈദരാബാദി ബിരിയാണിയാണ് ബിരിയാണിയെന്നും ബാക്കിയെല്ലാം പുലാവാണെന്നും മറ്റൊരാള്‍ കുറിച്ചു. "ചെന്നൈ, ഡിണ്ടിഗൽ, ഈറോഡ് എന്നിവ തമിഴ്‌നാട്ടിലെ മൂന്ന് വ്യത്യസ്ത നഗരങ്ങളുടെ പേരുകളാണ് . അപ്പോൾ നിങ്ങൾ ഏത് ബിരിയാണിയെക്കുറിച്ചാണ് സംസാരിക്കുന്നത്? എന്നായിരുന്നു മൂന്നാമന്‍റെ സംശയം. ഡിണ്ടിഗൽ മട്ടൺ ബിരിയാണിയാണ് ലോകത്തിലെ ഏറ്റവും മികച്ച ബിരിയാണിയെന്ന അഭിപ്രായവും ഉയര്‍ന്നു.

TAGS :

Next Story