Quantcast

ചന്ദ്രോപരിതലത്തിന്‍റെ കൂടുതൽ ചിത്രങ്ങൾ പുറത്തുവിട്ട് ഐ.എസ്.ആർ.ഒ

ജൂലൈ 14നായിരുന്നു ചന്ദ്രയാൻ 3ന്റെ വിക്ഷേപണം

MediaOne Logo

Web Desk

  • Published:

    21 Aug 2023 4:50 AM GMT

ISRO shares images
X

ഐഎസ്ആര്‍ഒ പുറത്തുവിട്ട ചിത്രങ്ങള്‍

ബെംഗളൂരു: ചന്ദ്രോപരിതലത്തിന്‍റെ കൂടുതൽ ചിത്രങ്ങൾ പുറത്തുവിട്ട് ഐ.എസ്.ആർ.ഒ. ലാൻഡറിലെ ക്യാമറ പകർത്തിയ ചിത്രങ്ങളാണ് പുറത്തുവിട്ടത് . പേടകം ഇറങ്ങാൻ പോകുന്ന ചന്ദ്രോപരിതലത്തിന്‍റെതാണ് ചിത്രങ്ങൾ.

പാറക്കല്ലുകളോ ആഴത്തിലുള്ള കിടങ്ങുകളോ ഇല്ലാതെ സുരക്ഷിതമായ ലാൻഡിംഗ് ഏരിയ കണ്ടെത്താൻ സഹായിക്കുന്ന ലാന്‍ഡര്‍ ഹസാര്‍ഡ് ഡിറ്റക്ഷന്‍ ആന്‍ഡ് അവോയിഡന്‍സ് ക്യാമറ(LHDAC) പകര്‍ത്തിയ ചിത്രങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്.

ജൂലൈ 14നായിരുന്നു ചന്ദ്രയാൻ 3ന്റെ വിക്ഷേപണം. ആഗസ്ത് ഒന്നിനാണ് ഭൂമിയുടെ ഭ്രമണപഥം വിട്ട് പേടകം ചന്ദ്രന്‍റെ ഏറ്റവും പുറത്തുള്ള ട്രാൻസ് ലൂണാർ പഥത്തിലേക്ക് പ്രവേശിച്ചത്.എല്ലാ പ്രക്രിയകളും പൂർത്തിയാക്കുന്നതോടെ ആഗസ്ത് 23-ന് വൈകിട്ടോടെ ചന്ദ്രന്‍റെ മണ്ണിൽ ചാന്ദ്രയാൻ-3 സോഫ്റ്റ് ലാൻഡിംഗ് നടത്തുമെന്നാണ് കരുതുന്നത്.ചന്ദ്രനിൽ സുരക്ഷിതമായി ലാൻഡ് ചെയ്യാനായാൽ അമേരിക്കയ്ക്കും റഷ്യയ്ക്കും ചൈനയ്ക്കും ശേഷം ചന്ദ്രനിൽ പേടകമിറക്കുന്ന രാജ്യമായി ഇന്ത്യ മാറും.

TAGS :

Next Story